Video Of Day

Breaking News

മലയാളി നഴ്‌സുമാര്‍ക്ക്‌ സ്‌ഫോടനത്തില്‍ പരുക്ക്‌; വിമതര്‍ ആശുപത്രി തകര്‍ത്തു

ബാഗ്‌ദാദ്‌: ഇറാഖിലെ അഞ്ച്‌ മലയാളി നഴ്‌സുമാര്‍ക്ക്‌ സ്‌ഫാടനത്തില്‍ പരുക്കേറ്റതായി റിപ്പോര്‍ട്ട്‌. ആശുപത്രിയില്‍ നിന്നും സുന്നി വിമതരുടെ വാഹനത്തില്‍ കയറ്റി കൊണ്ടു പോകും വഴിയാണ്‌ സ്‌ഫോടനം ഉണ്ടായത്‌. ആശുപത്രി വിടാന്‍ സുന്നി വിമതര്‍ അനുവദിച്ച സമയത്തിനു ശേഷം ഇവരെ നിര്‍ബന്ധിച്ച്‌ വാഹനത്തില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.

ഉച്ചയ്‌ക്ക് രണ്ടരയോടെയാണ്‌ സ്‌ഫാടനം ഉണ്ടായത്‌. ഇവര്‍ക്ക്‌ തലക്ക്‌ പരുക്കേറ്റതായാണ്‌ വിവരം. ഇവര്‍ പുറപ്പെട്ട ശേഷം താമസിച്ചിരുന്ന ആശുപത്രി വിമതര്‍ ബോംബു വച്ചു തകര്‍ത്തിരുന്നു. വിമതര്‍ മൊസൂളിലേക്ക്‌ കൊണ്ടു പോകുന്നെന്നാണ്‌ പറഞ്ഞിരിക്കുന്നതങ്കിലും ഇവരെ അങ്ങോട്ടാണോ കൊണ്ടുപോകുന്നത്‌ എന്ന കാര്യത്തില്‍ വ്യക്‌തതയില്ല.

രണ്ടു വണ്ടികളിലായാണ്‌ 46 മലയാളി നഴ്‌സുമാരെ കൊണ്ടുപോയിരിക്കുന്നത്‌. തല്‍ക്കാലം ഇവര്‍ക്കൊപ്പം പോകാന്‍ ഇന്ത്യന്‍ എമ്പസിയും അനുമതി നല്‍കി. എന്നാല്‍ നഴ്‌സുമാരുടെ മൊബൈല്‍ ഫോണുകള്‍ വിമതര്‍ പിടിച്ചുവെച്ചിരിക്കുന്ന സാഹചര്യത്തില്‍ മൊസൂളില്‍ എത്തിയില്ലെങ്കില്‍ ഇവരെ ട്രാക്കു ചെയ്യനാവുമോ എന്ന കാര്യത്തിലും ആശങ്ക ഉയരുന്നുണ്ട്‌.

അഭിപ്രായങ്ങളൊന്നുമില്ല