16 വയസുകാരി വലയിലാക്കിയ പെണ്‍വാണിഭ സംഘം പിടിയില്‍; പട്ടാപകല്‍ വരെ കാഴ്ചവെച്ചു!
കോട്ടയം: പതിനാറു വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇടനിലക്കാരിയും സഹായിയും കസ്‌റ്റഡിയില്‍. പിന്നില്‍ വന്‍ റാക്കറ്റെന്നു സൂചന. പോലീസിനെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇടനിലക്കാരിയും സഹായിയും പിടിയിലായത്. അതിരമ്പുഴ സ്വദേശിനിയായ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പലര്‍ക്കും കാഴ്‌ചവച്ചസംഭവത്തില്‍ ഇടനിലക്കാരി കാണക്കാരി സ്വദേശിനി ശരണ്യ(35), ഇവരുടെ സഹായി പേരൂര്‍ കവലയില്‍ ലോട്ടറി കച്ചവടം നടത്തുന്ന സോമന്‍(60) എന്നിവരെയാണു ഗാന്ധിനഗര്‍ പോലീസ് കസ്‌റ്റഡിയിലെടുത്ത്. സംഭവത്തില്‍ കൂടുതല്‍പേര്‍ ഉള്‍പെട്ടിട്ടുള്ളതായായും ഇവര്‍ക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് അറിയിച്ചു.
സംഭവത്തെപറ്റി പോലീസ് ഭാഷ്യം ഇങ്ങനെയാണ്. മുത്തശിയ്‌ക്കൊപ്പം അതിരമ്പുഴയില്‍ താമസിക്കുന്ന പെണ്‍കുട്ടി പഠിത്തത്തില്‍ പിന്നാക്കമായിരുന്നു. കാണക്കാരിയിലുള്ള സ്വകാര്യ സ്‌ഥാപനത്തില്‍ പഠിക്കുന്നതിനിടെയാണു പെണ്‍കുട്ടിയും ഇടനിലക്കാരിയും പരിചയപ്പെട്ടത്. പിന്നീട് ബന്ധം ദൃഡമാകുകയും പെണ്‍കുട്ടി ഇവരുടെ വലയില്‍ വീഴുകയുമായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍നിന്നും പോയ പെണ്‍കുട്ടി വൈകുന്നേരമായിട്ടും എത്താത്തതിനെ തുടര്‍ന്നു മുത്തശി ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയെ പോലീസ് അന്വേഷിക്കുന്നുണ്ടെന്നു മനസിലാക്കിയ ശരണ്യ കുട്ടിയുമായി കുറവിലങ്ങാട് പോലീസ് സ്‌റ്റേഷനിലെത്തി.
ഇവര്‍ ഇവിടെ നടത്തിയ 'നാടക'ത്തില്‍ സംശയം തോന്നിയ പോലീസ് ഗാന്ധിനഗര്‍ പോലീസുമായി ബന്ധപ്പെടുകയായിരുന്നു. അലഞ്ഞുതിരിഞ്ഞു നടക്കുന്നതുകണ്ട പെണ്‍കുട്ടിയെ കൂട്ടികൊണ്ടുവന്നതായാണു ശരണ്യ കുറവിലങ്ങാട് പോലീസില്‍ അറിയിച്ചത്. ഗാന്ധിനഗര്‍ സ്‌റ്റേഷനിലേയ്‌ക്കു മാറ്റിയ ഇവരെ ചോദ്യം ചെയ്‌തപ്പോഴാണു പീഡനവിവരം പുറത്തറിയുന്നത്.
പകല്‍ സമയത്ത് ഉള്‍പ്പെടെ പല സ്‌ഥലങ്ങളിലായി പലരും പീഡിപ്പിച്ചിട്ടുള്ളതായി പോലീസില്‍ നല്‍കിയ മൊഴിയില്‍ പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്‌ക്കു വിധേയയാക്കിയശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ