Video Of Day

Breaking News

കൂട്ടുകാരിയെത്തേടി പോലിസ് ക്വാര്‍ട്ടേഴ്‌സിലെത്തിയ പെണ്‍കുട്ടിയെ പോലിസുകാരന്‍ പീഡിപ്പിച്ചു

 കൂട്ടുകാരിയെ കാണാന്‍ പോലീസ് ക്വാര്‍ട്ടേഴ്‌സിലെത്തിയ പെണ്‍കുട്ടിയെ പോലീസുകാരന്‍ പീഡിപ്പിച്ചു. പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ എത്തിയ പെണ്‍കുട്ടിയെ കമ്പ്യുട്ടര്‍ കാണിക്കാമെന്നു പറഞ്ഞു വിളിച്ചു വീട്ടിനകത്തു പീഡിപ്പിക്കുകയായിരുന്നു. കൊടുങ്ങല്ലൂര്‍ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സീനിയര്‍ സി.പി.ഒ മേത്തല കാരേടത്ത് സുധാകരനാണ് (42) പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ 20നാണ് സംഭവം. ഈസ്റ്റര്‍ ദിനമായതിനാല്‍ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ പലതിലും താമസക്കാര്‍ ഉണ്ടായിരുന്നില്ല. സഹപാഠിയെ തിരക്കിയെത്തിയ പെണ്‍കുട്ടിയെ കംപ്യൂട്ടര്‍ കാണിച്ചുതരാം എന്നുപറഞ്ഞ് റൂമില്‍ വിളിച്ചുകയറ്റി പീഡിപ്പിക്കുകയായിരുന്നു. ഭയന്ന് ഓടിയ പെണ്‍കുട്ടി വീട്ടില്‍ വിവരം ധരിപ്പിച്ചു. സംഭവം അറിഞ്ഞ് സ്‌പെഷല്‍ ബ്രാഞ്ചും കൊടുങ്ങല്ലൂര്‍ സി.ഐയും മേലുദ്യോഗസ്ഥര്‍ക്കു റിപ്പോര്‍ട്ട് നല്‍കി. ഇതോടെ തൃശൂര്‍ വനിതാ സി.ഐ പെണ്‍കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. സംഭവം വിവാദമായതിനെതുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം കൊടുങ്ങല്ലൂര്‍ സി.ഐ സുധാകരനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. സംഭവ ശേഷം ഒളിവില്‍ പോയ സുധാകരന്‍ വിവിധ കോടതികളില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും എല്ലാം തള്ളി. ഇതോടെ ഒളിവ് ജീവിതം അവസാനിപ്പിച്ച് ശനിയാഴ്ച ഇയാള്‍ പോലിസില്‍ കീഴടങ്ങുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല