മറഡോണയുടെ ഡയമണ്ട് ആഭരണങ്ങളുമായി 22-കാരി കാമുകി മുങ്ങി
ദുബായ്: ലോകഫുട്‌ബോളിലെ
ഇതിഹാസതാരം മറഡോണയുടെ വിലപിടിപ്പുള്ള വസ്തുകളുമായി കാമുകി മുങ്ങി. 53-കാരനായ
മറഡോണയുടെ വാച്ചുകളും ഡയമണ്ട് ആഭരണങ്ങളുമായാണ് 22-കാരിയായ കാമുകി
കടന്നുകളഞ്ഞത്. ഇത് സംബന്ധിച്ച് മറഡോണ ദുബായ് പോലീസിൽ പരാതി
നൽകിയിട്ടുണ്ട്. കാമുകിയും അർജന്റീയ സ്വദേശിനിയുമായ റോസിയോ ഓലീവിയയാണ്
ലോകതാരത്തിന് പണി കൊടുത്ത് മുങ്ങിയത്. ദുബായിൽ വച്ച് ഓലീവിയയൊടൊപ്പം
കഴിയുമ്പോഴാണ് മോഷണം നടന്നത്.
കാമുകിക്കെതിരെ
അന്താരാഷ്ട്രതലത്തിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനും സംഭവത്തിൽ
ഇന്റർപോൾ ഇടപെടാൻ ആവശ്യപ്പെടുമെന്നും മറഡോണ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ
വസ്തുകളും വിലപിടിപ്പുള്ളതാണെന്നും അവ തനിക്ക് തിരികെ വേണമെന്നും മറഡോണ
ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശരാജ്യങ്ങളിലടക്കം വ്യാപിച്ച് കിടക്കുന്ന ബോബി
ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസിഡറാണ് മറഡോണ.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ