ഫലസ്തീൻ ജനതയ്ക്ക് വേണ്ടി രോഷം കൊണ്ട് റഷ്യന്‍ മാധ്യമ പ്രവർത്തക
പലസ്തീന്‍ ജനതയ്ക്കുമേല്‍ ഇസ്രയേല്‍ നടത്തുന്ന അക്രമങ്ങൾ റിപ്പോർട്ട് ചെയ്യവേ രോഷം പൂണ്ട റഷ്യന്‍ ടെലിവിഷന്‍ വാര്‍ത്തഅവതാരക അബി മാര്‍ട്ടിന്‍ യു ട്യൂബില്‍ വൈറലാകുന്നു. ഇസ്രയേലിന് പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് പറയുന്ന അമേരിക്കന്‍ നിലപാടിനെതിരെയായിരുന്നു അബി മാര്‍ട്ടിന്റെ രോഷ പ്രകടനം. പശ്ചിമേഷ്യയില്‍ അക്രമിക്കപ്പെടുന്നതും അടിച്ചമര്‍ത്തപ്പെടുന്നതും പലസ്തീന്‍ ജനതയാണെന്നും, ഒന്നുകില്‍ കീഴടങ്ങുക, അല്ലെങ്കില്‍ ചെറുത്തുനില്‍ക്കുകയെന്നത് മാത്രമാണ് അവരുടെ മുന്നിലുള്ള മാര്‍ഗമെന്നും അവതാരക വിശദമാക്കുന്നു.ഗാസാ മുനമ്പിൽ പലസ്തീന്‍ ജനത നടത്തുന്ന ചെറുത്തുനില്‍പ്പിനോട് ഐക്യ ദാർഡ്യം പ്രഖ്യാപിച്ച് വൈകാരികമായി സ്റ്റൂഡിയോവില്‍നിന്ന് ഇറങ്ങിപോകുകയാണ് ഈ വാര്‍ത്തഅവതരാക.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ