ലൈംഗിക പീഡനം നിശബ്‌ദ കൊലയാളി: ആഞ്‌ജലീനാ ജോളി
ലൈംഗിക പീഡനം സമൂഹത്തിലെ നിശബ്‌ദ കൊലയാളിയാണെന്ന് ഹോളിവുഡ് നടി ആഞ്‌ജലീനാ ജോളി. ഗ്‌ളാമര്‍ മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് ആഞ്‌ജലീന ലൈംഗിക പീഡനത്തിനെതിരേ ശക്‌തമായി സംസാരിച്ചത്.ലൈംഗിക പീഡനങ്ങള്‍ എല്ലായിടത്തും നിശബ്‌ദ കൊലയാളിയായി മാറിയിട്ടുണ്ട്. വളരെ തന്ത്രപരമായി സംഘടിപ്പിക്കപ്പെടുന്ന ബലാത്സംഗം എല്ലാ സമൂഹത്തിലും വിനാശകാരിയാണെന്ന് ആഞ്‌ജലീന പറയുന്നു.
ലൈംഗിക പീഡനത്തിനെതിരേ ആഗോള ഉച്ചകോടിയില്‍ ആഞ്‌ജലീനയ്‌ക്കൊപ്പം പങ്കെടുത്ത ജൂലിയാന ലൂസാഞേ്‌ജ, സെയ്‌നബ് ബംഗുര, ജിനെത്ത് ബഡോയ, സുരായാ പാക്‌സാദ്, വാകു ഷീ എന്നിവരുടെ അഭിപ്രായങ്ങളും മാസികയുടെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇവരെല്ലാം ആഞ്‌ജലീനയെ ന്യായീകരിക്കുന്നുണ്ട്. യു എന്നിന്റെ ദൗത്യവുമായി കോംഗോ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ ആഞ്‌ജലീനയ്‌ക്കൊപ്പം സഞ്ചരിച്ചിട്ടുള്ളയാളാണ് താന്‍ ഈ പ്രശ്‌നം ആഞ്‌ജലീന വളരെ നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്ന് ജൂലിയാന പറയുന്നു.
കടപ്പാട് :മഗളം
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ