Video Of Day

Breaking News

പോലീസ്‌ ലൈംഗികമായി പീഡിപ്പിച്ചു, ക്രൂരമായി തല്ലിയെന്ന് പെണ്‍വാണിഭകേസ്‌ പ്രതി ബിന്ധ്യ

കൊച്ചി: പോലീസ്‌ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന്‌ കൊച്ചി പെണ്‍വാണിഭ കേസിലെ പ്രതി ബിന്ധ്യാസ്‌ തോമസ്‌. മനുഷ്യാവകാശ കമ്മീഷന്‌ നല്‍കിയ പരാതിയിലാണ്‌ ബിന്ധ്യ പോലീസിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്‌. വനിതാ പോലീസിന്റെ സാന്നിധ്യത്തില്‍ പോലീസ്‌ പീഡിപ്പിച്ചു എന്നാണ്‌ ആരോപണം.

പോലീസിന്റെ സാന്നിധ്യത്തില്‍ പരാതിക്കാരന്‍ മര്‍ദ്ദിച്ചതായും ബിന്ധ്യ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. പോലീസ്‌ തലയ്‌ക്കും വയറ്റിലും ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ബിന്ധ്യ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. പോലീസില്‍ നിന്നുണ്ടായ പീഡനത്തിന്‌ നഷ്‌ടപരിഹാരം നല്‍കണമെന്ന്‌ ബിന്ധ്യ ആവശ്യപ്പെട്ടു.

ഡി.സി.പി നിഷാന്തിനിയുടെ ലാപ്‌ടോപ്പില്‍ ചിത്രങ്ങള്‍ കാണിച്ച് രാഷ്ട്രീയനേതാക്കളുമായി തങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് പറയാന്‍ പൊലീസ് നിര്‍ബന്ധിച്ചു. പി.ജെ.കുര്യന്‍, കെ.വി.തോമസ്, കെ.സി.വേണുഗോപാല്‍, ബിനീഷ് കോടിയേരി എന്നിവരുടെ പേരുപറയാനായിരുന്നു ഭീഷണി.

അഭിപ്രായങ്ങളൊന്നുമില്ല