നിശാപാര്‍ട്ടി നടത്തിയതിന് നടിയ്ക്കും ഭര്‍ത്താവ് യുവസംവിധായകനും പങ്ക് ?
കൊച്ചി മയക്കുമരുന്നിലും കഞ്ചാവിലും മുങ്ങുന്ന കൊച്ചിയിലെ നിശാ പാര്‍ട്ടിയെക്കുറിച്ചുള്ള അന്വേഷണം മലയാള സിനിമയിലെ പ്രശസ്തരായ ദമ്പതികളിലേക്കും. ഒരാള്‍ അറിയപ്പെടുന്ന നടി. മറ്റേയാള്‍ യുവസംവിധായകന്‍. കഴിഞ്ഞ ദിവസം ആഡംബര നൗകയില്‍ നടന്ന റെയ്ഡില്‍ മലയാളസിനിമയിലെ ഒരു നിര്‍മാതാവിലേക്ക് അന്വേഷണം നീണ്ടതിനു പിന്നാലെയാണ് താരദമ്പതികളുടെ പങ്കും വെളിച്ചത്തു വന്നത്.
സംവിധായകനും നടനുമായ ഇദ്ദേഹത്തിന്‍റെ ഒരു സിനിമ പൊലീസ് നിരീക്ഷണത്തിലുള്ള വിവാദ നിര്‍മാതാവ് നിര്‍മിച്ചിട്ടുണ്ട്. ഈ നിര്‍മാതാവും താരദമ്പതികളും ചേര്‍ന്ന് പാണ്ടി നൈറ്റ് പാര്‍ട്ടി, ജംഗിള്‍ പാര്‍ട്ടി, പൂള്‍ പാര്‍ട്ടി തുടങ്ങിയ പേരുകളില്‍ കേരളത്തില്‍ പല ജില്ലകളിലും നിശാപാര്‍ട്ടി നടത്തിയതായി പൊലീസിന് വിവരം ലഭിച്ചു.
പല ബിനാമി പേരുകളിലാണ് ഇവര്‍ പാര്‍ട്ടികള്‍ നടത്തിയിരുന്നത്. പൊലീസ് നിരീക്ഷണത്തിലുള്ള ഇവന്‍റെ് മാനെജ്മെന്‍റെ് നടത്തുന്ന യുവതി, താരദമ്പതികളുടെ ബിനാമിയാണെന്നാണ് അറിയുന്നത്. മൂന്നാറില്‍ സംഘടിപ്പിച്ച പാണ്ടി നൈറ്റ് പാര്‍ട്ടിയില്‍ ചാനല്‍ ആങ്കറുകളും കേരളത്തിലെ ഒരു പ്രമുഖ ആയുര്‍വേദ ഉത്പന്ന വ്യാവസായിയും പങ്കെടുത്തിരുന്നു. ഈ പാര്‍ട്ടിയില്‍ സ്ത്രീ വിഷയത്തിന്‍റെ പേരില്‍ വ്യാവസായിയുമായി ഇവര്‍ തെറ്റുകയും ചെയ്തു. തുടര്‍ന്നാണ് ജംഗിള്‍ പാര്‍ട്ടി എന്ന പേരില്‍ തട്ടേക്കാട് വനത്തിനുള്ളില്‍ സെറ്റിട്ട് നിശാപാര്‍ട്ടി നടത്തിയത്.
സിനിമ ഷൂട്ടിങ്ങിന് എന്ന വ്യാജേന വനത്തിനുള്ളില്‍ സെറ്റിടാന്‍ അധികൃതരില്‍ നിന്ന് ഇവര്‍ അനുവാദം വാങ്ങുകയായിരുന്നു. ഈ പാര്‍ട്ടികളിലെല്ലാം റഷ്യന്‍വനിതകള്‍ പങ്കെടുത്തിട്ടുണ്ട്. തട്ടേക്കാട് ബോട്ട് മറിഞ്ഞ് യുവാവിനെ കാണാതായ സംഭവത്തില്‍ റഷ്യന്‍ വനിതകള്‍ക്കു വേണ്ടി ഈ നിര്‍മാതാവ് മുന്നിട്ടിറങ്ങിയിരുന്നു. ആഡംബര നൗകയില്‍ നടന്ന റെയ്ഡിലും റഷ്യന്‍ വനിതയുണ്ടായിരുന്നു. കൊച്ചിയിലെ പല നക്ഷത്ര ഹോട്ടലുകളിലും നടന്ന പൂള്‍ പാര്‍ട്ടികളില്‍ ഇതരസംസ്ഥാനത്തുനിന്നുള്ള മോഡലുകളും റഷ്യന്‍വനിതകളും പ ങ്കെടുത്തതിന്‍റെ തെളിവുകള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്.
കൊച്ചിയിലെ പേരെടുത്ത ചില പ്രൊഡക്ഷന്‍ ഹൗസുകളില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്നാണു ര ഹസ്യവിവരം.
കഴിഞ്ഞ ദിവസം പൊലീസ് പിടിച്ചെടുത്ത ആഡംബര നൗകയില്‍ ലൈംഗികാസക്തി വര്‍ധിപ്പിക്കുന്ന മയക്കുമരുന്ന് മാജിക്ക് ഓവന്‍സും ഉണ്ടായിരുന്നതായി പൊലീസ്. അതേ സമയം കഴിഞ്ഞ ദിവസം നടന്ന ആഡംബര നൗകയിലെ റെയ്ഡിന് പിന്നില്‍ ഒരു ഉന്നത രാഷ്ട്രീയ നേതാവിന്‍റെ ഇടപെടലും ഉണ്ടെന്ന് അറിയുന്നു. ഇദ്ദേഹത്തിനു ബന്ധമുള്ള ബിനാമി പേരിലുള്ള ആഡംബര നൗകകളിലായിരുന്നു നേരത്തേ കൊച്ചിയില്‍ നിശാപാര്‍ട്ടികള്‍ നടത്തിയിരുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയുടെയും വിദേശവനിതകളുടെയും പിന്‍ബലത്താല്‍ പുതിയ ആഡംബര നൗക വന്നതോടെ നേതാവിനു ബന്ധമുള്ള നൗക കരയ്ക്ക് അടുപ്പിക്കേണ്ടി വന്നു. ഇതിന്‍റെ പ്രതികാരമെന്നോണമാണ് ആഡംബര നൗകയില്‍ റെയ്ഡ് നടത്തിപ്പിച്ചത് എന്നാണ് ആരോപണം.
കടപ്പാട്: മെട്രോവാര്‍ത്ത

.jpg)
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ