ഇകെ സുന്നിയുടെ സുപ്രഭാതം ഇറങ്ങും മുമ്പെ ചീഫ് എഡിറ്റര്‍ രാജിവെച്ചു
കോഴിക്കോട്: ഇകെ സുന്നി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് ഒന്നിന് പുറത്തിറങ്ങാനിരിക്കുന്ന സുപ്രഭാതം പത്രത്തിന്റെ ചീഫ് എഡിറ്റര്‍ സിപി രാജശേഖരന് രാജിവെച്ചു. സംഘടനാ നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജി. കഴിഞ്ഞ ദിവസം മതപ്രഭാഷകന് ഖാസിമിന്റെ പരിപാടിയില്‍ രാജശേഖരന് പങ്കെടുത്തത് ഇകെ വിഭാഗത്തിലെ ചില നേതാക്കള്‍ ചോദ്യം ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും സൂചനയുണ്ട്.
ഇന്ന് നടന്ന ചടങ്ങില്‍ ഇഖ്റഅ് പബ്ലിക്കേഷന്‍സ് ചെയര്‍മാനും സമസ്ത സെക്രട്ടറി യുമായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര് സുപ്രഭാതം ദിനപ്പത്രം എഡിറ്റോറിയല്‍ ഡസ്ക് ഉദ്ഘാടനം ചെയ്തു. രാവിലെ 11ന് നടന്ന ചടങ്ങ് ഇഖ്റഅ് പബ്ലിക്കേഷന്‍സ് ചെയര്മാന് കോട്ടുമല ബാപ്പു മുസ്ലിയാര് ഉദ്ഘാടനം ചെയ്തു.
ഡയറക്ടര്‍മാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, മാനേജിംഗ് എഡിറ്റര്‍ നവാസ് പൂനൂര്, എക്സിക്യൂട്ടീവ് എഡിറ്റര്‍ എ.സജീവന് എന്നിവര്‍ പങ്കെടുത്തു. പത്രത്തിന്റെ ട്രയല്‍ കോപ്പി പ്രിന്റിംഗും ഇതോടൊപ്പം നടന്നു.

2 അഭിപ്രായങ്ങൾ
താമസിയാതെ പൂട്ടിക്കോളും..ഹഹഹഹ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ