Video Of Day

Breaking News

റുക്സാനയുടെ അനാശാസ്യ വീഡിയോ: പിന്നില്‍ രാഷ്ട്രീയത്തിലെ ഉന്നതര്‍

കൊച്ചി: ഭരണതലപ്പത്ത്‌ നിര്‍ണായക സ്വാധീനമുള്ള പല പ്രമുഖരുടേയും പങ്ക്‌ സംബന്ധിച്ച വിവരം പുറത്തുവന്നതോടെ കോടികളുടെ ബ്ലൂഫിലിം ബ്ലാക്ക്‌മെയിലിംഗ്‌ കേസില്‍ അനേ്വഷണ സംഘത്തിനു കൈപൊള്ളുന്നു. ഇതേത്തുടര്‍ന്ന്‌, സോളാര്‍ മാതൃകയില്‍ അനേ്വഷണവും തെളിവെടുപ്പും പൂര്‍ത്തിയാക്കി പോലീസ്‌ കേസില്‍ നിന്നു തലയൂരി. പ്രതികളായ റുക്‌സാനയുടേയും സൂര്യ എന്നു വിളിക്കുന്ന ബിന്ധ്യയുടേയും നാവിന്‍ തുമ്പത്തുനിന്നു തങ്ങളുടെ പേരുകള്‍ കൂടി പുറത്തുചാടുമെന്നു ഭയത്താല്‍ ഉന്നതര്‍ അനേ്വഷണ സംഘത്തിനുമേല്‍ കടുത്ത സമ്മര്‍ദം ചെലുത്തിയതായാണു സൂചന.

എന്നാല്‍, ആത്മഹത്യ, കൊലപാതകം, റിയല്‍എസ്‌റ്റേറ്റ്‌, അനാശാസ്യം ഒളികാമറയില്‍ പകര്‍ത്തി ബ്ലാക്ക്‌മെയിലിംഗ്‌ തുടങ്ങി ഒരു സസ്‌പെന്‍സ്‌ ത്രില്ലറിനെ വെല്ലുന്ന ചേരുവകളെല്ലാമുള്ള ഈ കേസില്‍ പോലീസ്‌ മലക്കം മറിയുന്നതാണു കണ്ടത്‌. അതിനിടെ, ഈ കേസുമായി ബന്ധമുള്ള തിരുവനന്തപുരത്തെ വ്യവസായിയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി കേസിലെ പ്രതികളായ റുക്‌സാനയും ബിന്ധ്യയും രംഗത്തെത്തി. ഈ വ്യവസായിയെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന ഗുരുതരമായ ആരോപണമാണ്‌ ഇവര്‍ ഉന്നയിച്ചിരിക്കുന്നത്‌. ചിലപ്രമുഖരുടെ ബിനാമിയായ റിയല്‍ എസ്‌റ്റേറ്റുകാരനാണു കൊലപാതകത്തിനു പിന്നിലെന്നും ഒരു ചാനലിനോട്‌ ഇവര്‍ വെളിപ്പെടുത്തി. ഇതേക്കുറിച്ച്‌ അറിയില്ലെന്നാണു പോലീസിന്റെ നിലപാട്‌. വിവാദമരണം സംബന്ധിച്ച്‌ അനേ്വഷിക്കുന്നതില്‍ നിന്നു പോലീസിന്‌ ഉന്നതരില്‍ നിന്നു വിലക്കുണ്ടെന്നാണു സൂചന.

കേവലം നാലുദിവസംകൊണ്ടു പ്രതികളുടെ അനേ്വഷണവും തെളിവെടുപ്പും പൂര്‍ത്തിയാക്കിയ പോലീസ്‌, ഒരാളുടെ മരണത്തിനു കാരണക്കാരായെന്നു സംശയിക്കുന്ന പ്രതികളുടെ ജാമ്യാപേക്ഷ എതിര്‍ത്തില്ലെന്നതാണു ശ്രദ്ധേയമായ കാര്യം. അതീവഗുരുതര സ്വഭാവമുള്ള കേസിലെ പ്രതികളുടെ കസ്‌റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നു കോടതിയില്‍ തിരികെ ഹാജരാക്കിയപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍(എ.പി.പി) ഹാജരായില്ല. ഇദ്ദേഹത്തിന്റെ അസാന്നിധ്യവും സംശയകരമാണ്‌. ഇതോടെ, ഗൗരവസ്വഭാവമുള്ള കേസായിട്ടും പ്രതികള്‍ക്കു കോടതി ജാമ്യം നല്‍കുകയായിരുന്നു. കേസില്‍ അറസ്‌റ്റിലായ നാലുപ്രതികളും ജാമ്യത്തില്‍ പോയി. 60 കോടി രൂപയുടെ കൊച്ചിയിലെ ഒരു റിയല്‍ എസ്‌റ്റേറ്റ്‌ ഇടപാടാണു തിരുവനന്തപുരത്തെ വ്യവസായിയുടെ മരണത്തിലേക്കു നയിച്ചതെന്നാണ്‌ ആരോപണം.

ഈ ഇടപാടുകാര്‍ സര്‍ക്കാരിന്റെ താക്കോല്‍സ്‌ഥാനത്തെ ചില പ്രമുഖരുടെ ബിനാമികളാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്‌. തിരുവനന്തപുരത്തെ വ്യവസായിയുടെ മരണം ആദ്യഘട്ടത്തില്‍ മറച്ചുവച്ച പോലീസ്‌ കൂടുതല്‍ പേരെ ചതിച്ച്‌ പ്രതികള്‍ പണം തട്ടിയിട്ടുണ്ടെന്ന ആദ്യവെളിപ്പെടുത്തലുകളും വിഴുങ്ങിയിരിക്കുകയാണ്‌. മൂന്നുകോടി തട്ടാന്‍ ശ്രമിച്ച കേസ്‌ മാത്രമേ അനേ്വഷിക്കുകയുള്ളെന്നാണു പോലീസിന്റെ നിലപാട്‌.
കടപ്പാട്: മംഗളം

2 അഭിപ്രായങ്ങൾ

ABRAHAM O PATHROSE പറഞ്ഞു...

kaakkiyitta kallenmar

ABRAHAM O PATHROSE പറഞ്ഞു...

www.mavelipartyintl can solve all problems of Kerala and India. Those NRI seeking job apply. Go to www.mavelipartyintl.com study it for question during interview. Apply through email in the website.