സനുഷയുടെ പ്രണയം, പ്രണയലേഖനങ്ങള്‍, ഭാവിവരന്‍...
ബാലനടിയായി സിനിമയിലെത്തിയ സനൂഷയ്‌ക്ക് ഇപ്പോള്‍ 20 വയസായി. മിസ്‌റ്റര്‍ മരുമകനിലൂടെ ദിലീപിന്റെ നായികയായി സനൂഷ അരങ്ങേറ്റം കുറിച്ചെങ്കിലും മുഖ്യധാരാ സിനിമയില്‍ സനൂഷയ്‌ക്ക് കാര്യമായ അവസരം ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
സിനിമാമംഗളത്തിന് നകിയ അഭിമുഖത്തില്‍ കുറച്ചുഭാഗം.
? സിനിമാഭിനയവും പഠനവും ഒരുപോലെ കൊണ്ടുപോവുകയാണല്ലോ. കോളജില്‍ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ.
ഠ കോളജില്‍ എനിക്ക് എല്ലാവരും സഹോദരന്മാരാണ്. സിനിമാനടിയെന്ന ഇമേജൊക്കെ കോളജിലുണ്ട്. എന്നെ പരിചയപ്പെടാനോ, പ്രണയപൂര്‍വ്വം സംസാരിക്കാനോ എന്റെ അടുക്കലെത്തിയാല്‍ ഞാന്‍ 'ഹലോ ബ്രോ' എന്നു പറഞ്ഞ് പരിചയപ്പെടും. അതോടെ അവരെന്റെ സഹോദരന്മാരാവും. സത്യം പറഞ്ഞാല്‍ കോളജില്‍ എല്ലാവരും എന്റെ ബ്രോമാരാണ്. അതുകൊണ്ട് തന്നെ എനിക്ക് പ്രണയമില്ല.
? സിനിമാനടിയെന്ന നിലയിലുള്ള ചില ഗോസിപ്പുകളെങ്കിലും വിവാഹശേഷമുള്ള കുടുംബജീവിതത്തില്‍ അലോസരമുണ്ടാക്കുമെന്ന ആശങ്കയുണ്ടോ....
ഠ ശരിയാണ്. സിനിമാനടിയെന്ന നിലയില്‍ ഈ ഫീല്‍ഡില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. സിനിമാ നടിമാരെക്കുറിച്ച് പൊതുസമൂഹത്തില്‍ ചിലരെങ്കിലും മോശമായ കണ്ണോടെ കാണാറുണ്ട്. ഇന്നത്തെ കാലത്ത് നടിമാരോടുള്ള ഇത്തരം കാഴ്‌ചപ്പാടുതന്നെ ശരിയല്ല. ഞാന്‍ പ്രേമിക്കുകയോ, വിവാഹം കഴിക്കുകയോ ചെയ്യുന്നുവെങ്കില്‍ അത് തന്റേടമുള്ള ഒരാണിനെ ആയിരിക്കും. എന്നെ മനസിലാക്കുന്ന ആണത്തമുള്ള ഒരാളായിരിക്കണം എന്റെ ജീവിതത്തിലേക്ക് കടന്നുവരേണ്ടതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാറ്റിനുമുപരി എന്നെ സഹിക്കാന്‍ പറ്റുന്ന ഒരാളായിരിക്കണം. കാരണം സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്റെ മൂഡ് പെട്ടെന്ന് മാറാറുണ്ട്.
? പ്രണയലേഖനങ്ങളൊന്നും കിട്ടാറില്ലേ...
ഠ ഫെയ്‌സ്ബുക്കിലൂടെ പലരും എനിക്ക് പ്രണയലേഖനം എഴുതാറുണ്ട്. ഞാനതൊക്കെ ഒന്നുപോലും വിടാതെ വായിക്കും.
? മറ്റു ഭാഷകളിലേക്ക് ഓഫര്‍ ലഭിച്ചാല്‍ ഗ്ലാമര്‍ റോളുകളില്‍ അഭിനയിക്കേണ്ടി വരില്ലേ.
ഠ ശരിയാണ്. തമിഴിലും തെലുങ്കിലുമൊക്കെ നായികയായി അഭിനയിക്കണമെങ്കില്‍ ഗ്ലാമര്‍ സീനുകളില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിക്കുമെന്ന് കേട്ടിട്ടുണ്ട്. കംഫര്‍ട്ടബിളായ കോസ്‌റ്റ്യൂം അണിഞ്ഞ് ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതില്‍ തെറ്റില്ല. എന്നാല്‍ ഓവര്‍ വള്‍ഗാരിറ്റിയുള്ള ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ എനിക്ക് താല്‌പര്യമില്ല.
? സിനിമയില്‍ നിന്നും സനൂഷ പ്രതീക്ഷിക്കുന്ന കഥാപാത്രങ്ങള്‍...
ഠ ഏതൊരാളുടെയും മനസില്‍ നിറഞ്ഞുനില്‍ക്കുന്ന നല്ലൊരു കഥാപാത്രം ചെയ്യണം. പിന്നെ മുഴുനീള ആക്‌്ഷന്‍ നായികയായി ഒരു ചിത്രത്തില്‍ അഭിനയിക്കണമെന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ