ഫേസ്ബുക്ക് : തെന്നിന്ത്യയില്‍ നസ്രിയ ഒന്നാമത് എത്തിയതിന് പിന്നിലെ രഹസ്യം
ഇത് സോഷ്യല്‍ മീഡിയയുടെ കാലമാണ്. സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ മനസിലാക്കിയ സിനിമ താരങ്ങളും ഫേസ്ബുക്കില്‍ ഇപ്പോള്‍ സജീവമാണ്. കൂടുതല്‍ ആരാധകരെ സ്വന്തമാക്കി സോഷ്യല്‍ മീഡിയയിലും സൂപ്പര്‍ സ്റ്റാര്‍ ആകാന്‍ അവര്‍ പരസ്പരം മത്സരിക്കുന്നു. ആദ്യകാലത്ത് സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലായിരുന്നു ഫേസ്ബുക്കില്‍ ലൈക്കുകള്‍ക്ക് വേണ്ടിയുള്ള മല്‍സരം. മറ്റു താരങ്ങളും ഫേസ്ബുക്കില്‍ സജീവമായെങ്കിലും മോഹന്‍ലാല്‍-മമ്മൂട്ടി ദ്വയം തന്നെ ഫേസ്ബുക്കില്‍ രാജാക്കന്മാരായി തുടര്‍ന്നു. ഇവരില്‍ മോഹന്‍ലാല്‍ തന്നെയായിരുന്നു ഒന്നാമത്.
അങ്ങനെയിരിക്കെയാണ് യുവനടി നസ്രിയ നസീം സൂപ്പര്‍താര ആരാധകരെ ഞെട്ടിച്ചുകൊണ്ട് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജ് ലൈക്കുകളെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തിയത്. ഇപ്പോള്‍ തെന്നിന്ത്യയില്‍ തന്നെ ഫേസ്ബുക്ക് ലൈക്ക്സില്‍ ഒന്നാമത് എത്തിയിരിക്കുന്നു.
അടുത്ത കാലത്തായി മലയാള സിനിമാ നടിമാരില്‍ ഏറ്റവും പ്രശസ്തി ലഭിച്ച താരമാണ് നസ്രിയ. നേരം എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളത്തിലും തമിഴിലും ശ്രദ്ധേയയായി. 6 ലക്ഷം ലൈക്ക് ഒറ്റ ദിവസം കൊണ്ട് കീശയിലാക്കിയ നസ്രിയ സൂപ്പര്‍ താരം മമ്മൂട്ടിയുടെ പേജിനെ കടത്തി വെട്ടുകയായിരുന്നു. 6 ലക്ഷത്തില്‍ താഴെ ആയിരുന്നു അന്ന് മമ്മൂട്ടിയുടെ ലൈക്കുകളുടെ എണ്ണം. ഇതോടെ നസ്രിയക്കെതിരെ സൂപ്പര്‍ താരത്തിന്റെ ആരാധകര്‍ രംഗത്തിറങ്ങി. തന്റെ പേരിലുളള ഫേസ്‌ബുക്ക് പേജുകളെല്ലാം മെര്‍ജ് ചെയ്‌ത് ഒന്നാക്കിയാണ് നസ്രിയ പെട്ടെന്ന് ഇത്രയുമധികം ലൈക്കുകള്‍ സ്വന്തമാക്കിയത് എന്നായിരുന്നു വിശദീകരണം. എന്നാല്‍ ഒരു കാലത്ത് കേരളക്കാരെ കുളിരണിയിച്ച ഷക്കീലയുടെ പേരിലുള്ള മൂന്ന് ഫേസ്ബുക്ക് പേജുകള്‍ മെര്‍ജ് ചെയ്താണ് നസ്രിയ ഇത്രയധികം ലൈക്കുകള്‍ സ്വന്തമാക്കിയാതെന്ന് ആരോപണവും ഇതോടൊപ്പം ശക്തമായിയിരുന്നു.
സമാനമായ പേജുകള്‍ അഡ്മിന്റെ സമ്മതത്തോടെ കൂട്ടിച്ചേര്‍ക്കാനുള്ള(മെര്‍ജ്) ഓപ്ഷന്‍ ഫേസ്ബുക്കിലുണ്ട്. ഈ ഓപ്ഷന്‍ സമര്‍ഥമായി ഉപയോഗിച്ചാണ് നസ്‌റിയ സൂപ്പര്‍താരങ്ങളേയും ആരാധകരേയും ഞെട്ടിപ്പിച്ചുകളഞ്ഞത്. നസ്‌റിയയുടെ വിവിധ ആരാധകരുടെ നാല്‍പത് പേജുകളാണ് നസ്‌റിയ നസീം തന്റെ പേജിനോട് കൂട്ടിച്ചേര്‍ത്തത്. ഇതോടെ ഈ പേജുകള്‍ക്ക് ലഭിച്ച ലൈക്കുകളും നസ്‌റിയയുടെ പേജിന് ഒറ്റയടിക്ക് ബോണസായി ലഭിച്ചു.
അതോടൊപ്പം മലയാളത്തിലും തമിഴിലും റിലീസ് ചെയ്ത നേരത്തിന് യുവാക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യതയും ലഭിച്ചതോടെ നസ്‌റിയയുടെ ഫേസ്ബുക്കിലെ നല്ല നേരം തെളിയുകയായിരുന്നു. എന്നാല്‍ താന്‍ സൂപ്പര്‍താരങ്ങളുമായി ഒരു മത്സരത്തിനുമില്ലെന്നും തന്നെ മമ്മൂട്ടിയും മോഹന്‍ലാലുമായി താരതമ്യം ചെയ്യുന്നതുതന്നെ മണ്ടത്തരമാണെന്ന് നസ്‌റിയ നസീം നേരത്തെ പ്രതികരിച്ചിരുന്നു. പ്രതികരിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ