Video Of Day

Breaking News

പെട്രോള്‍ ഡീസല്‍ വില കൂട്ടി

ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു.  പെട്രോളിന് ലിറ്ററിന് 1 രൂപ 69 പൈസയും ഡീസലിന് 50 പൈസയുമാണ് കൂട്ടിയത്. നികുതി ഉള്‍പ്പടെ വരുമ്പോള്‍ രണ്ട് രൂപയിലധികമാകും.വില വര്‍ധനവ് ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ഇറാഖിലെ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണികളില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതാണ് വില വര്‍ധനയ്ക്ക് കാരണമായി എണ്ണ കമ്പനികള്‍ പറയുന്നത്. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും  പെട്രോള്‍ വില കൂട്ടാന്‍ കാരണമായി .
അന്താരാഷ്ട്ര വിപണികളില്‍ ക്രൂഡ് ഓയില്‍ വില വര്‍ധനയ ഇന്ത്യയിലെ  പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധനയ്ക്ക് വഴിവെക്കാതിരിക്കാന്‍ എക്‌സൈസ് തീരുവ കുറച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല