Video Of Day

Breaking News

വിവാഹ മോചനം ,തന്റെ സുഹൃത്തുക്കൾക്കെതിരെ വന്ന അപവാദങ്ങൾ തെറ്റ് ;പരസ്യപ്രതികരണവുമായി മഞ്‌ജുവാര്യര്‍

കൊച്ചി: ദിലീപുമായുളള വിവാഹബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ച ശേഷം ആദ്യമായി മഞ്‌ജുവാര്യര്‍ പ്രതികരിക്കുന്നു. പിരിയാനുളള തീരുമാനം വ്യക്‌തിപരമാണ്‌. വിവാഹമോചനത്തിനു കാരണം സുഹൃത്തുക്കളാണെന്ന മട്ടില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തന്നെയും സുഹൃത്തുക്കളെയും വേദനിപ്പിക്കുന്നു. തീരുമാനം തന്റേതു മാത്രമാണ്‌. സ്വകാര്യതയെ മാനിക്കണമെന്നും മഞ്‌ജു ഫേസ്‌ബുക്കിലൂടെ പറഞ്ഞു.

മകള്‍ മീനാക്ഷിക്കു വേണ്ടി അവകാശമുന്നയിക്കില്ല. ദിലീപിന്റെ സംരക്ഷണയില്‍ മകള്‍ എന്നും സുരക്ഷിയതയായിരിക്കും. മകളുടെ ഒരു വിളിപ്പാടകലെ താന്‍ ഉണ്ടായിരിക്കുമെന്നും മഞ്‌ജു പറയുന്നു.

ദിലീപ്‌ വ്യക്‌തിജീവിതത്തില്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളും നല്ലതാവട്ടെ എന്ന്‌ ആശംസിക്കുന്ന മഞ്‌ജു താന്‍ ജീവിതവും സമ്പാദ്യവും എല്ലാം ഒന്നില്‍ നിന്ന്‌ തുടങ്ങുകയാണെന്നും പറയുന്നു. ദിലീപും മഞ്‌ജുവും സംയുക്‌തമായി വിവാഹമോചന ഹര്‍ജി നല്‍കിയിരിക്കുകയാണ്‌. ദിലീപില്‍ നിന്ന്‌ ജീവനാംശവും സ്വത്തും ആവശ്യപ്പെടില്ല എന്ന്‌ മഞ്‌ജു വ്യക്‌തമാക്കിയിരുന്നു.





അഭിപ്രായങ്ങളൊന്നുമില്ല