Video Of Day

Breaking News

അയല്‍പക്കക്കാരനോടൊപ്പം പതിനേഴുകാരി ഒളിച്ചോടി; ആന്ധ്രായില്‍ നിന്ന് പിടികൂടി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയില്‍നിന്നു കാണാതായ കമിതാക്കളെ ഇന്നു നാട്ടിലെത്തിക്കും. പൊന്‍കുന്നം പനമറ്റം പനയ്ക്കത്തുവയലില്‍ സുധീഷിനോടൊപ്പമാണ് അയല്‍വാസിയായ പതിനേഴുകാരിയെ കാണാതായത്. ഇവരെ ആന്ധ്രയില്‍നിന്നു കാഞ്ഞിരപ്പള്ളി പോലീസ് പിടികൂടുകയായിരുന്നു.  രണ്ടാഴ്ച മുമ്പാണ് സുധീഷിനോടൊപ്പം പെണ്‍കുട്ടി ഒളിച്ചോടിയത്. പെണ്‍കുട്ടിയുടെ പിതാവിന്റെ സഹോദരന്റെ കൂടെ കണ്ണിമലയിലേക്കു പോകുന്നതിനിടെ കാഞ്ഞിരപ്പള്ളിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിയിരുന്നു.  ഇവരുടെ ഒരു ബന്ധുവിന്റെ കുഞ്ഞിനെ കാണാനാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്.

പിതാവിന്റെ സഹോദരനെ കബളിപ്പിച്ച് പെണ്‍കുട്ടി കാമുകനോടൊപ്പം ഒളിച്ചോടുകയായിരുന്നു. വര്‍ഷങ്ങളായി ഇവര്‍ തമ്മില്‍ സ്‌നേഹത്തിലായിരുന്നുവെന്നു പോലീസ് പറഞ്ഞു.  പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നാണ് കാഞ്ഞിരപ്പള്ളി പോലീസ് അന്വേഷണം നടത്തിയത്. സുധീഷിന്റെ സുഹൃത്തുക്കളുടെ ഫോണ്‍വിളികളില്‍നിന്നാണ് ഇവര്‍ ആന്ധ്രയിലുണ്ടെന്നു പോലീസ് മനസിലാക്കിയത്. കാഞ്ഞിരപ്പള്ളി പോലീസ് ആന്ധ്രയിലെത്തി ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇരുവരെയും നാളെ കോടതിയില്‍ ഹാജരാക്കും.
കടപ്പാട്: രാഷ്ട്രദീപിക

അഭിപ്രായങ്ങളൊന്നുമില്ല