Video Of Day

Breaking News

ധോണിയെ പുറത്താക്കി കോഹ്‌ലിയെ ടെസ്റ്റ് ടീമിന്റെ ക്യപ്റ്റനാക്കണമെന്ന് ഇയാന്‍ ചാപ്പല്‍

ബംഗളുരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഒഴിയണമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ ഇയാന്‍ ചാപ്പല്‍. പകരം വിരാട് കോഹ്‌ലിയെ ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പ്പിക്കണമെന്ന് ചാപ്പല്‍ ആവശ്യപ്പെട്ടു. ധോണി ഏകദിന ടീമിന് അനുയോജ്യനായ ക്യപ്റ്റനാണ്. എന്നാല്‍ ടെസ്റ്റ് ടീമിനെ നയിക്കാന്‍ കോഹ്‌ലിയാണ് മികച്ച താരമെന്നും ചാപ്പല്‍ പറഞ്ഞു.

ഇന്ത്യ കളിഞ്ഞ കഴിഞ്ഞ രണ്ട് ടെസ്റ്റുകളില്‍ ഇംണ്ടിനോടും ഓസ്‌ട്രേലിയയോടും പരാജയപ്പെട്ടിരുന്നു. ഓസ്‌ട്രേലിയയിലായിരുന്നെങ്കില്‍ ധേണിയുടെ നായകസ്ഥാനം ഇപ്പോള്‍ നഷ്ടപ്പെടുമായിരുന്നെന്നൂം ചാപ്പല്‍ പറഞ്ഞു. ഒരു നായകനെ മാറ്റി മറ്റൊരാളെ കൊണ്ടുവരാന്‍ നിലവിലെ നായകന്‍ വിരമിക്കുന്നത് വരെ ഇന്ത്യന്‍ സെലക്ഷന്‍ ബോര്‍ഡ് കാത്തിരിക്കുകയാണെന്നും ചാപ്പല്‍ കുറ്റപ്പെടുത്തി.

അഭിപ്രായങ്ങളൊന്നുമില്ല