Video Of Day

Breaking News

പുരുഷന്മാരെ പോലെ മുസ്ലിം സ്ത്രീകള്‍ക്കും ലിംഗ ചേലാകാര്‍മ്മം വേണമെന്ന് ഫത്‌വ്

ആഭ്യന്തരകലാപത്തെ തുടര്‍ന്ന്‌ പിടിച്ചെടുത്ത പ്രദേശങ്ങളിലെ സ്‌ത്രീകളില്‍ ഐസിസ്‌ വിമതര്‍ നിര്‍ബ്ബന്ധിത ചേലാകര്‍മ്മം നടപ്പാക്കുന്നതായി റിപ്പോര്‍ട്ട്‌. വിശ്വാസത്തിന്റെ ഭാഗമായി അഗ്രചര്‍മ്മം മുറിച്ചുമാറ്റുന്ന ആചാരം മൊസൂളിലെ 11 നും 46 നും ഇടയിലുള്ള എല്ലാ സ്‌ത്രീകളിലും നടപ്പിലാക്കിയെന്ന വാര്‍ത്ത പുറത്ത്‌ വിട്ടിരിക്കുന്നത്‌ യു എന്‍ ഉന്നതോദ്യോഗസ്‌ഥരാണ്‌.

കുര്‍ദിഷ്‌ മേഖലയായ ഇര്‍ബിലില്‍ നിന്നും ലഭിച്ചിട്ടുള്ള ഒരു വീഡിയോ ലിങ്ക്‌ മുന്‍ നിര്‍ത്തിയാണ്‌ യു എന്‍ പ്രതിനിധികള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നതും. സോഷ്യല്‍ മീഡിയകള്‍ വഴി വാര്‍ത്തയ്‌ക്ക് വലിയ പ്രചാരവും ലഭിക്കുന്നുണ്ട്‌. ശക്‌തമായ പോരാട്ടം നടക്കുന്ന ഇറാഖില്‍ മൊസൂളും വടക്കുപടിഞ്ഞാറന്‍ മേഖലയിലെ പല നഗരങ്ങളും ഐസിസ്‌ വിമതര്‍ പിടിച്ചെടുത്തു കഴിഞ്ഞു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നാലു ദശലക്ഷം സ്‌ത്രീകള്‍ ഇറാഖിന്റെ വടക്കന്‍ നഗരമായ മൊസൂളിലുണ്ട്‌.

ആഫ്രിക്കയിലെയും മദ്ധ്യേഷ്യയിലെ ചില രാജ്യങ്ങളിലും ഇക്കാര്യം പതിവുണ്ട്‌. അതേസമയം ഐസിസിനെ അപമാനപ്പെടുത്തുക എന്നതാണ്‌ ഈ വ്യാജ പ്രചരണത്തിന്‌ പിന്നിലെന്നും ഐസിസ്‌ പ്രതികരിച്ചു. വാര്‍ത്ത വ്യാജമാണെന്നാണ്‌ ഇറാഖില്‍ റിപ്പോര്‍ട്ടിനായി എത്തിയിരിക്കുന്ന അന്താരാഷ്‌ട്ര മാധ്യമപ്രവര്‍ത്തകരും പറയുന്നത്‌. മൊസൂളില്‍ നിര്‍ദേശം ഉണ്ടായതായി വിവരമില്ലെന്നും കലാപം റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ ചില അന്താരാഷ്‌ട്ര മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നത്‌.

ഈ ആഴ്‌ച ആദ്യം നഗരത്തിലെ ക്രിസ്‌ത്യാനികളെ ഇറക്കി വിട്ട ശേഷം അറബിക്‌ അക്ഷരം ഉപയോഗിച്ച്‌ അവരുടെ വീട്‌ മാര്‍ക്ക്‌ ചെയ്‌തതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതിനെ തുടര്‍ന്ന്‌ ആയിരങ്ങള്‍ കുര്‍ദിഷ്‌ മേഖലയായ വടക്കന്‍ മേഖലയിലേക്ക്‌ പലായനം ചെയ്‌തു. 20 കുടുംബങ്ങള്‍ മൊസൂളില്‍ ഇപ്പോഴും നില്‍ക്കുകയാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല