Video Of Day

Breaking News

വ്യാജ രേഖ ചമച്ച് പണം പിൻവലിച്ചു ;ദിലീപിന്റെ സഹോദരനെതിരേ കേസ്


കൊച്ചി: വ്യാജ രേഖ ചമച്ച്  ബാങ്കിൽ നിന്ന് പണം പിൻവലിച്ചതിന് നടൻ ദിലീപിന്റെ സഹോദരൻ അനൂപിനെതിരേ പോലീസ് കേസ്. എറണാകുളം സെൻട്രൽ എക്‌സൈസിന്റെ നിർദ്ദേശപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കുറച്ച് നാളുകൾക്ക് മുമ്പ് ദിലീപിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ അനധികൃതമായ നിക്ഷേപങ്ങളുടെ രേഖകൾ പിടിച്ചെടുത്തിരുന്നു. അനൂപിന്റെ പേരിലുള്ള കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തിന്റെ രേഖകളും സെൻട്രൽ എക്‌സൈസിന്റെ പരിശോഘനയിൽ കണ്ടെത്തിയിരുന്നു.

അനൂപിന്റെ പേരിൽ ആലുവ പാറക്കടവ് സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്ന തുകയുടെ വിവരങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ തൊട്ടുപിന്നാലെ ബാങ്കിൽ ചെന്ന് രേ. കംസ്റ്റസുകാർ രേഖകൾ കൊണ്ടുപോയി എന്ന കാര്യം മറച്ചുവെച്ച് രേഖകൾ നഷ്ടപ്പെട്ടു പോയി എന്നറിയിച്ച് ശേഷം അനൂപ് തുക പിൻവലിക്കുകയായിരുന്നു


പരിശോധനകളുടെ ഭാഗമായി പിന്നീട് ബാങ്കിലെത്തിയ ഉദ്യോഗസ്ഥർ തുക പിൻവലിച്ച കാര്യം അറിഞ്ഞു. ഇതേതുടർന്നാണ് അനൂപിനെതിരേ കേസെടുക്കാൻ സെൻട്രൽ എക്‌സൈസ് പോലീസിന് നിർദ്ദേശം നൽകിയത്. ആലുവ റൂറൽ എസ്പിക്ക് നൽകിയ പരാതിയിലാണ് നിർദ്ദേശം. ദിലീപിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ടേകാൽ കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയതായി സെൻട്രൽ എക്‌സൈസ് അധികൃതർ അറിയിച്ചു. എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർ രേഷ്മാ ലഖാനിയുടെ നേതൃത്വത്തിലാണ് നടപടികൾ മുന്നേറുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല