Video Of Day

Breaking News

അനാശാസ്യം ഒളിക്യാമറയിൽ: പ്രതിയുടെ ഒളിത്താവളം എംഎല്‍എ ഹോസ്‌റ്റല്‍

തിരുവനന്തപുരം: നിയമപരമായ പ്രത്യേക പരിരക്ഷയുളള എംഎല്‍എ ഹോസ്‌റ്റലില്‍ കൊച്ചി ബ്ലാക്ക്‌ മെയില്‍ പെണ്‍വാണിഭ കേസിലെ പ്രതി ഒളിവില്‍ താമസിച്ചതായി റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന്റെ മുന്‍ എംഎഎല്‍എ ശരത്‌ചന്ദ്ര പ്രസാദ്‌ ബുക്കു ചെയ്‌ത മുറിയിലാണ്‌ പെണ്‍വാണിഭ കേസിലെ പ്രതി ചേര്‍ത്തല സ്വദേശി ജയചന്ദ്രന്‍ താമസിച്ചത്‌.

ജയചന്ദ്രന്റെ മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്ന്‌ നടത്തിയ അന്വേഷണമാണ്‌ എംഎല്‍എ ഹോസറ്റലും നിരീക്ഷണത്തിലാവാന്‍ കാരണം. തുടര്‍ന്ന്‌ നിയമസഭാ സെക്രട്ടറിക്ക്‌ അപേക്ഷ നല്‍കിയ ശേഷം സ്‌പീക്കറിന്റെ അനുവാദത്തോടെ നടത്തിയ തെരച്ചിലിലാണ്‌ സംഭവങ്ങളുടെ ചുരുളഴിഞ്ഞത്‌. ബുധനാഴ്‌ച രാത്രി തെരച്ചില്‍ നടക്കുമ്പോള്‍ ഇതറിഞ്ഞ ജയചന്ദ്രന്‍ കാറില്‍ രക്ഷപെടാന്‍ ശ്രമിച്ചുവെങ്കിലും ഹോസ്‌റ്റലിന്റെ തൊട്ടടുത്തുവച്ച്‌ പോലീസിന്റെ വലയില്‍ വീഴുകയായിരുന്നു.

നോര്‍ത്ത്‌ ബ്ലോക്കിലെ 47-ാം നമ്പര്‍ മുറിയിലാണ്‌ ജയചന്ദ്രന്‍ താമസിച്ചിരുന്നത്‌. ഒന്‍പതാം തീയതി ബുക്ക്‌ ചെയ്‌ത മുറി സുനില്‍ കൊട്ടാരക്കര എന്ന നേതാവ്‌ വരുമ്പോള്‍ നല്‍കണമെന്ന്‌ ശരത്‌ചന്ദ്ര പ്രസാദ്‌ പറഞ്ഞിരുന്നു. സുനില്‍ താമസത്തിനെത്തിയ ശേഷമാണ്‌ ജയചന്ദ്രന്‍ ഇവിടെയെത്തുന്നത്‌. ജയചന്ദ്രന്‍ പിടിയിലായതോടെ മുറി ഒഴിയുകയും ചെയ്‌തിട്ടുണ്ട്‌.

ഇവന്റ്‌ മാനേജ്‌മെന്റ്‌ നടത്തുന്ന ആളെന്ന നിലയില്‍ ജയചന്ദ്രനെ അറിയാം. ഇയാള്‍ മുറിയില്‍ താമസിച്ചതായി അറിവില്ല എന്നും അതു സംബന്ധിച്ച വാര്‍ത്തകള്‍ അസബന്ധമാണെന്നുമാണ്‌ ശരത്‌ചന്ദ്ര പ്രസാദ്‌ പ്രതികരിച്ചത്‌

അഭിപ്രായങ്ങളൊന്നുമില്ല