Video Of Day

Breaking News

കൊച്ചിയില്‍ അഖിലേന്ത്യാ രാഷ്ട്രീയ നേതാവും റുക്സാനയുടെ നീലച്ചിത്രത്തിന് ഇരയായി

അനാശാസ്യം ഒളികാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിന്റെ വലയില്‍ ദേശീയ പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാവുകൂടിയായ പ്രമുഖ അഭിഭാഷകനും ഉള്‍പ്പെട്ടതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഈ കോണ്‍ഗ്രസ് പ്രമുഖന് നീലച്ചിത്ര ബ്ലാക്ക് മെയിലിംഗ് സംഘം കെണിയൊരുക്കിയത്. ദേശീയ നേതാവായ ഇദ്ദേഹത്തിന് വിവാദവുമായി ബന്ധപ്പെട്ട് പദവി നഷ്ടമായിരുന്നു.

കൊച്ചിയില്‍ കേസ് വാദിക്കാനെത്തിയപ്പോഴാണ് കെണിയില്‍ കുടുങ്ങിയതെന്നാ്ണ വിവരം. കേസന്വേഷണം പുരോഗമിക്കുംതോറും കേന്ദ്രസംസ്ഥാന മുന്‍ മന്ത്രിമാരും പ്രമുഖ വ്യവസായികളും ഉള്‍പ്പെടെ ഒട്ടേറെപ്പേരുടെ പേരുകള്‍ വെളിച്ചത്തുവന്നതോടെ ആഭ്യന്തര വകുപ്പ് പ്രതിസന്ധിയിലായി. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോരാതിരിക്കാന്‍ കര്‍ശന നിര്‍ദേശം പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതോടെ ആദ്യ അന്വേഷണ സംഘത്തിലുണ്ടായിരുന്ന പല ഉദ്യോഗസ്ഥരും പുറത്തായി. തുടരന്വേഷണം ഉന്നത ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്യുമെന്നാണു സൂചന.

പോലീസും നിലപാട് മയപ്പെടുത്തിയിരിക്കുകയാണ്. ഇത്രയും വിവാദമായ കേസില്‍ നാലുദിവസംകൊണ്ട് പ്രതികളുടെ തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയാക്കി കോടതിയില്‍ തിരികെ നല്‍കുകയായിരുന്നു. ഇവരുടെ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പോലും കോടതിയില്‍ ഹാജരായില്ല. തുടര്‍ന്നാണ്, നാലുപ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചത്.

നീലച്ചിത്ര ബ്ലാക്ക്‌മെയിലിംഗ് സംഘത്തിന്റെ വലയില്‍പ്പെട്ട തിരുവനന്തപുരം സ്വദേശിയായ വ്യവസായി ആത്മഹത്യ ചെയ്ത കേസിന്റെ അന്വേഷണം വെഞ്ഞാറമൂട് എസ്.ഐയില്‍ നിന്ന് സി.ഐക്ക് കൈമാറിയിട്ടുണ്ട്. വ്യവസായിയുടെ മരണം കൊലപാതകമാണെന്ന് അനാശാസ്യക്കേസില്‍ ജാമ്യത്തിലിറങ്ങിയ റുക്‌സാനയും സൂര്യ എന്നു വിളിക്കുന്ന ബിന്ധ്യയും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ടെന്നു പോലീസ് പറയുന്നു.

തങ്ങളെ ഇരയാക്കുകയായിരുന്നുവെന്നാണ് ബിന്ധ്യയുടെ ആരോപണം. റുക്‌സാനയ്‌ക്കെതിരേ ഭര്‍ത്താവ് വിവാഹമോചന കേസ് ഫയല്‍ ചെയ്തുവെന്നും ഇവര്‍ ചാനലിലൂടെ \വെളിപ്പെടുത്തി. പാവപ്പെട്ട തങ്ങളുടെ ജീവിതം നശിച്ചതായും ഇവര്‍ അവകാശപ്പെടുന്നു.

അഭിപ്രായങ്ങളൊന്നുമില്ല