ആന്റണി പെരുമ്പാവൂരും ജീത്തുവും പാവം സംവിധായകനെ ചതിച്ച് ദൃശ്യമിറക്കിയത് എങ്ങിനെ ?
മോഹന്‍ലാലിനെ സൂപ്പര്‍ താര പദവിയില്‍ നിലനിര്‍ത്തിയ ദൃശ്യം എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്‌ക്ക് ശരിക്കും ഒരു ചതിയുടെ കഥ പറയാനുണ്ടോ? ഉണ്ടെന്ന വാദവുമായി മലയാളി സംവിധായകന്‍ സതീഷ് പോള്‍ രംഗത്ത്. 2013 മെയില്‍ തന്റേതായി പ്രസിദ്ധീകരിച്ച 'ഒരു മഴക്കാലത്ത്' എന്ന കഥയുടെ തനിപ്പകര്‍പ്പാണ് ദൃശ്യം എന്നാണ് സതീഷ് അവകാശപ്പെടുന്നത്. 2013 ഡിസംബറിലാണ് ദൃശ്യം റിലീസ് ചെയ്‌തത്.
ദൃശ്യം പകര്‍പ്പവകാശം ലംഘിച്ചുവെന്ന് കാണിച്ച് സതീഷ് എറണാകുളം ജില്ലാ കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ദൃശ്യത്തിന്റെ തമിഴ് റീമേക്കിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌ക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
2009 ല്‍ തന്നെ സതീഷിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയിരുന്നു. തിരക്കഥ പൂര്‍ത്തിയാക്കിയ ശേഷം കണ്ട നിരവധി നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നു ദൃശ്യത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. ആന്റണിക്ക് കഥ ഇഷ്‌ടപ്പെട്ടില്ല എന്നാണ് പഞ്ഞത്. തുടര്‍ന്ന് നടത്തിയ ശ്രമത്തില്‍ രണ്ട് നിര്‍മ്മാതാക്കള്‍ പുതുമുഖങ്ങളെ വച്ച് ചിത്രം നിര്‍മ്മിക്കാമെന്ന് എറ്റു. കഴിഞ്ഞ വിഷുവിന് ചിത്രം റീലീസ് ചെയ്യാന്‍ ലക്ഷ്യമിട്ട് പ്രാരംഭ പ്രവര്‍ത്തനങ്ങളുമായിരുന്നു. എന്നാല്‍ ആസമയത്താണ് സതീഷ് തന്റ സുഹൃത്തായ ജീത്തുവിന്റെ ദൃശ്യം എന്ന സിനിമയെ കുറിച്ച് അറിഞ്ഞത്. താന്‍ ഒരു കുടുംബ ചിത്രമാണ് എടുക്കുന്നത് എന്നായിരുന്നു ജീത്തു പറഞ്ഞത്. എന്നാല്‍ സിനിമ പുറത്തുവന്നപ്പോള്‍ അത് സതീഷിന്റെ കഥയുടെ തനിപ്പകര്‍പ്പായിരുന്നുവെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വ്യക്‌തമാക്കുന്നു.
പിന്നീട് ' ഒരു ചെന്നൈ ക്രൈം സ്‌റ്റോറി' എന്ന പേരില്‍ ഒരു തമിഴ് സിനിമ ചെയ്യാനായിരുന്നു സതീഷിന്റെ ശ്രമം. ഇതിനായി തിരക്കഥയും മൊഴിമാറ്റം ചെയ്‌തു. ഈ സമയത്താണ് കമല്‍ ഹാസനെ നായകനാക്കി ദൃശ്യം തമിഴില്‍ റീമേക്ക് ചെയ്യുന്നു എന്ന വാര്‍ത്ത വന്നത്. തമിഴിലും സാധ്യതയില്ല എന്ന് വ്യക്‌തമായതോടെയാണ് സതീഷ് പോള്‍ നിയമസഹായം തേടിയതെന്നും അഭിഭാഷകന്‍ പറഞ്ഞു.
2005 ല്‍ പുറത്തിറങ്ങിയ ഫിംഗര്‍പ്രിന്റ് എന്ന ചിത്രത്തിന്റെ സംവിധായകനാണ് സതീഷ് പോള്‍.
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ