ഇന്ത്യയുടെ ലൈംഗിക ഗുരു
ഇന്ത്യയില്‍ ലൈംഗിക വിദ്യാഭ്യാസം അന്നുംഇന്നും വിവാദവിഷയമാണ്. എന്നാല്‍ ലൈംഗിക വിദ്യാഭ്യാസത്തെ പൊതുസമൂഹം ചര്‍ച്ച ചെയ്യുന്ന വിഷയമാക്കി മാറ്റാന്‍ പതിറ്റാണ്ടുകളായി ശ്രമിക്കുന്നയാളാണ് തൊണ്ണൂറുകാരനായ ഡോ. മഹീന്ദര്‍ വാട്‌സെ. കഴിഞ്ഞ അമ്പത് വര്‍ഷത്തിലേറെയായി ലൈംഗിക സംബന്ധിയായ പതിനായിരക്കണക്കിന് ചോദ്യങ്ങള്‍ക്കാണ് അദ്ദേഹം മറുപടി നല്‍കിയത്.
സംശയങ്ങള്‍ക്ക് ശാസ്ത്രീയ ഭാഷയില്‍ മറുപടി നല്‍കുന്നതിന് പകരം നര്‍മ്മത്തില്‍ ചാലിച്ച സാധാരണക്കാരന് മനസിലാകുന്ന പ്രായോഗിക മറുപടികളാണ് അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നത്. വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുകൊണ്ട് ആറ്റിക്കുറുക്കിയെടുത്ത കുറിക്കുകൊള്ളുന്ന വാക്കുകളിലുള്ള മറുപടികളാണ് അദ്ദേഹം നല്‍കുന്നത്. ചോദ്യകര്‍ത്താക്കളുടെ ഭാഷയില്‍ തന്നെ നല്‍കുന്ന മറുപടി പെട്ടെന്ന് മനസിലാക്കാന്‍ അവര്‍ക്ക് സാധിക്കുമെന്ന് ഡോക്ടര്‍ പറയുന്നു.
ഡോക്ടറോട് ചോദിക്കാമെന്ന കോളം വാട്‌സ ആദ്യം കൈകാര്യം ചെയ്യുന്നത് 1960ല്‍ ഒരു വനിതാ മാസികയിലാണ്. ആദ്യ കുറച്ചു മാസങ്ങളില്‍ തികച്ചും വൈദ്യശാസ്ത്രസംബന്ധിയായ ചോദ്യങ്ങളായിരുന്നു വന്നിരുന്നത്. എന്നാല്‍ പതുക്കെ പതുക്കെ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും യുവതീ-യുവാക്കളുടെ കത്തുകള്‍ വാട്‌സയെ തേടിയെത്തി. പടിക്കലെത്തിയ വിവാഹത്തിനു മുന്നില്‍ പകച്ചു നില്‍ക്കുന്ന കന്യകാത്വം നഷ്ടമായ യുവതികളായിരുന്നു ഇതില്‍ വലിയൊരു വിഭാഗം. പലരും ആത്മഹത്യയുടെ വക്കിലായിരുന്നുവെന്നത് വിഷയത്തിന്റെ ഗൗരവം കാണിക്കുന്നു.
ബന്ധുക്കളോടോ സുഹൃത്തുക്കളോടോ പോലും സംശയങ്ങള്‍ ചോദിക്കാനോ ആശങ്കകള്‍ പങ്കുവെക്കാനോ കഴിയാത്തവരായിരുന്നു ഡോ. വാട്‌സയുടെ പംക്തിയിലേക്ക് കത്തയച്ചത്. ഇവരില്‍ പലരും കരുതിയിരുന്നത് ഇത് തന്റെ മാത്രം ദുരനുഭവമാണെന്നായിരുന്നു. അതുകൊണ്ടുതന്നെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ ആത്മഹത്യയല്ലാതെ മറ്റൊരു മാര്‍ഗം ഇവര്‍ക്ക് മുന്നിലില്ലായിരുന്നു. മനസിലെ അനാവശ്യമായ ആശങ്കകള്‍ അകറ്റാനും ധൈര്യമായി മണിയറയിലേക്ക് പോകാനുമായിരുന്നു ഡോക്ടറുടെ ഉപദേശം. നിങ്ങളുടെ ഭര്‍ത്താവ് ഒരിക്കലും ഇത് ശ്രദ്ധിക്കാന്‍ പോകുന്നില്ലെന്നും ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം അവരോട് പറഞ്ഞു. ഇന്നായിരുന്നെങ്കില്‍ താന്‍ അങ്ങനെയാകില്ല മറുപടി നല്‍കുകയെന്നും വാട്‌സ പറയുന്നു. കാരണം കന്യകാത്വം ലൈംഗിക ബന്ധത്തിലൂടെ മാത്രമല്ല നഷ്ടമാകുകയെന്നും കഠിനമായ വ്യായാമങ്ങള്‍ പോലും അതിന് കാരണമാകാമെന്നുമുള്ള അറിവ് പങ്കുവെക്കുകയാകും താന്‍ ചെയ്യുകയെന്ന് ഡോക്ടര്‍ പറയുന്നു.
കാലത്തിനനുസരിച്ച് സ്വയം പരിഷ്‌ക്കരിക്കാന്‍ കഴിഞ്ഞതും തൊണ്ണൂറാം വയസിലും കാലത്തിന് മുന്‍പില്‍ നടക്കാന്‍ കഴിഞ്ഞതുമാണ് വാട്‌സയെ വ്യത്യസ്ഥനായ ഡോക്ടറും ഇന്ത്യകണ്ട ഏറ്റവും മികച്ച സെക്‌സ് ഗുരുവുമാക്കുന്നത്. താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ കന്യകാത്വം എങ്ങനെ തിരിച്ചറിയാമെന്ന ചോദ്യത്തിന് ഇങ്ങനെയാണ് ഡോക്ടര്‍ മറുപടി നല്‍കുന്നത്.
നിങ്ങള്‍ ഒരിക്കലും വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ സ്വന്തം ഭാര്യയെ നിരീക്ഷിക്കുന്നതിന് നിങ്ങള്‍ക്ക് ഡിറ്റക്ടീവിനെ വെക്കേണ്ടിവരും. നിങ്ങളുടെ സംശയം മൂലം എന്തിനാണ് വെറുതെ ഒരു പെണ്‍കുട്ടിയുടെ ജീവിതം നശിപ്പിക്കുന്നത്.
വനിതാ മാസികയില്‍ ഡോ. വാട്‌സെ ആരംഭിച്ച പംക്തി എഡിറ്റര്‍ വായനക്കാരുടെ ചോദ്യങ്ങളിലും അദ്ദേഹത്തിന്റെ ഉത്തരങ്ങളിലും കത്രിക വെക്കും വരെ തുടര്‍ന്നു. തന്റെ പംക്തിയില്‍ തിരുത്തല്‍ വരുത്തിയതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം ആദ്യ പംക്തി നിര്‍ത്തുന്നത്. എന്നാല്‍ പിന്നീടും പല മാസികകളിലും ഡോ. വാട്‌സെ തന്റെ ലൈംഗിക വിദ്യാഭ്യാസ പരിപാടി തുടര്‍ന്നു.
കടപ്പാട്: ടിവി ന്യൂ

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ