Video Of Day

Breaking News

മഞ്ജുവിനെ പോലെ എന്റെ കരിയറിലും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്, പുറത്തുപറയില്ല: ഭാവന

വിവാഹഹബന്ധത്തെ  ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് വിരാമമിടാന്‍ മഞ്ജു നടത്തിയ തുറന്നു പറച്ചിലിനെ നടി ഭാവന അഭിനന്ദിച്ചു. ഈ തുറന്നുപറച്ചില്‍ തനിക്ക് സന്തോഷം നല്‍കുന്നുവെന്നും കത്തില്‍ മഞ്ജു വ്യക്തമായി എല്ലാം എഴുതിയിട്ടുണ്ടെന്നും മഞ്ജുവിന്റെ ധൈര്യത്തെ അഭിനന്ദിക്കുന്നുവെന്നും ഭാവന പറഞ്ഞു.

എന്റെ അനുഭവങ്ങള്‍ പുറത്തു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പ്രത്യേകിച്ച് മാധ്യമങ്ങളോട്. എന്റെ കരിയറിലും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, അതൊന്നും ഞാന്‍ പുറത്തുപറയാന്‍ ഇഷ്ടപ്പെടുന്നില്ല. മഞ്ജു എന്റെ നല്ല സുഹൃത്താണ്. എന്നും വിളിക്കാറുണ്ട്. മഞ്ജു കത്തെഴുതുന്നതിനക്കുറിച്ചൊന്നും പറഞ്ഞിരുന്നില്ല. മറ്റു സൃഹൃത്തുക്കള്‍ക്കും എന്റെ അനുഭവം ഉണ്ടോ എന്നറിയില്ല. ഭാവന പറഞ്ഞു.

ദിലീപുമായുള്ള വേര്‍പിരിയല്‍ തന്റെ സങ്കടങ്ങളിലും സന്തോഷങ്ങളിലും ഒപ്പം നിന്ന സുഹൃത്തുക്കള്‍ക്ക് ദോഷകരമായി തീര്‍ന്നതില്‍ മഞ്ജു ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കത്തിലൂടെ ക്ഷമ ചോദിച്ചിരുന്നു. തീരുമാനങ്ങള്‍ തന്റേത് മാത്രമാണെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ക്ക് ഉത്തരവാദി താന്‍ മാത്രമാണെന്നും മഞ്ജു കത്തില്‍ പറഞ്ഞിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല