ക്രിക്കറ്റ് മൈതാനത്തിൽ ഗസ്സക്ക് ഐക്യദാർഡ്യം ; ഇംഗ്ലീഷ് താരം വിവാദത്തിൽ
ലണ്ടന്‍: ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിനിടെ ഗാസ അനുകൂല റിസ്റ്റ് ബാന്‍ഡുകള്‍ ധരിച്ചതിന് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൊയീന്‍ അലിക്കെതിരെ എ.സി.സി അന്വേഷണം പ്രഖ്യാപിച്ചു. സേവ് ഗാസ ,ഫ്രീ പാലസ്തീൻ എന്നിങ്ങനെയുള്ള സന്ദേശങ്ങള്‍ അടങ്ങിയ റിസ്റ്റ്ബാന്‍ഡാണ് അലി ധരിച്ചത്
ഐ.സി.സിയുടെ നിയമപ്രകാരം ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടെ താരങ്ങള്‍ യൂണിഫോമിന് പുറമേ എന്തെങ്കിലും സന്ദേശങ്ങളോ ചിഹ്നങ്ങളോ ഉള്‍ക്കൊള്ളുന്ന യാതൊന്നും ധരിക്കാന്‍ പാടില്ല. അതേസമയം അതാത് ക്രിക്കറ്റ് ബോര്‍ഡുകളില്‍ നിന്നോ ടീമുകളില്‍ നിന്നോ മുന്‍കൂര്‍ അനുമതി ലഭിച്ചാല്‍ ഉപയോഗിക്കാനുമാവും. എന്നാല്‍ മൊയീന്‍ അലി എതെങ്കിലും തരത്തിലുള്ള മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കുകയും ചെയ്തു.
നേരെത്തെ ഗാസയിലെ യുദ്ധഭൂമിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കുവേണ്ടി സഹായധനം സമാഹരിക്കാന്‍ ഉമ്മാ വെല്‍ഫെയര്‍ ട്രെസ്റ്റ് ബെര്‍മിംഗ്ഹാമില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മൊയീന്‍ അലി പങ്കെടുത്തിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ