Video Of Day

Breaking News

ബ്ലു ബ്ളാക്ക്മെയിലിംഗ്;എംഎല്‍എക്കും കെണിയൊരുക്കി:റുക്സാന

കൊച്ചി: ജില്ലയിലെ എംഎല്‍എയെ കുടുക്കാന്‍ കെണിയൊരുക്കിയെന്ന് ബ്ളാക്ക്മെയിലിംഗ് പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ റുക്സാന പോലീസിനോടു പറഞ്ഞു. ബന്ധുവിന്റെ കുട്ടിയുടെ അഡ്മിഷനായി എംഎല്‍എയെ സമീപിച്ചു അതിലൂടെ സൌഹൃദമുണ്ടാക്കി എംഎല്‍എയെ കെണിയിലാക്കണമെന്നും കേസിലെ നാലാം പ്രതി സനല്‍ ആവശ്യപ്പെട്ടെന്നാണ് റുക്സാനയുടെ വെളിപ്പെടുത്തല്‍. എംഎല്‍എയുടെ ഫോണ്‍ നമ്പര്‍ നല്‍കിയതും സനലാണെന്നാണ് റുക്സാന പറയുന്നത്. ഒരു പ്രമുഖ സ്വര്‍ണവ്യാപാരി ഉള്‍പ്പെടെ പല പ്രമുഖരേയും കെണിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും റുക്സാന പറഞ്ഞു.


അഭിപ്രായങ്ങളൊന്നുമില്ല