Video Of Day

Breaking News

ജോലി കൊടുത്തില്ല, എച്ച് ആര്‍ മാനേജരെ വേശ്യയാക്കി ഫോണ്‍ നമ്പര്‍ ഫേസ്ബുക്കിലിട്ടു, പിടിയിലായി

ജോലി നല്‍കാത്തതിന്റെപേരില്‍ കമ്പനിയുടെ ഹ്യൂമന്‍ റിസോഴ്‌സസ് മാനേജരായ യുവതിയുടെ ഫോണ്‍ നമ്പര്‍ വൈബ്‌സൈറ്റില്‍ അപകീര്‍ത്തികരമായി പോസ്റ്റ് ചെയ്ത ഐടി പ്രഫഷനല്‍ പിടിയില്‍. ബാംഗ്ലൂരിലെ പ്രമുഖ ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനായ തമിഴ്‌നാട് നീലഗിരി കടനാട് കാര്‍ത്തിക്കിനെ(29)യാണ് ബാഗ്ലൂരില്‍ കളമശേരി പൊലീസ് പിടികൂടിയത്.

കേസിനാസ്പദമായ സംഭവം 2012 ലാണ് നടന്നത്. കാക്കനാട്ടുള്ള ഐടി കമ്പനിയിലെ പേരും ഫോണ്‍ നമ്പറും അപകീര്‍ത്തികരമായി വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തതുമൂലം അനാവശ്യ കോളുകള്‍ വന്നതിനെത്തുടര്‍ന്ന് യുവതി ഡപ്യൂട്ടി കമ്മിഷണര്‍ക്കു പരാതി നല്‍കുകയായിരുന്നു. പ്രതി ബാംഗ്ലൂരിലെ ഐടി സ്ഥാപനത്തില്‍ ജോലിയെടുക്കുന്നതായി പൊലീസ് കണ്ടെത്തി. പ്രതി കാക്കനാട്ടെ സ്ഥാപനത്തില്‍ ജോലിക്കുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുത്തിരുന്നു. ജോലി കിട്ടാത്തതിലുള്ള വിരോധം മൂലമാണ് യുവതിയുടെ ഫോണ്‍ നമ്പര്‍ അപ്‌ലോഡ് ചെയ്തത്. ഇന്റര്‍വ്യൂ നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്ന യുവതിയുടെ പേരും നമ്പറും അവര്‍ ധരിച്ചിരുന്ന ഐഡി കാര്‍ഡില്‍ നിന്നു പ്രതി മനസിലാക്കുകയായിരുന്നു. 

സിഐ സാജന്‍ സേവ്യര്‍, എസ്‌ഐ തിലകരാജ്, സിപിഒമാരായ വിനായകന്‍, സീമോന്‍, സമദ് എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.


അഭിപ്രായങ്ങളൊന്നുമില്ല