Video Of Day

Breaking News

റിയാലിറ്റിഷോകളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം

ന്യൂഡല്‍ഹി: കുഞ്ഞു മനസ്സിലെ നിഷ്കളങ്കത വിൽപനച്ചരക്കാക്കി കോടികൾ കൊയ്യുന്ന വിനോദ ചാനലുകളുടെ  പ്രവണതക്ക് കടിഞ്ഞാണിടാൻ പുതിയ തീരുമാനവുമായി  തൊഴില്‍ മന്ത്രാലയം. പതിനാലു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ റിയാലിറ്റി ഷോകളിലും പരസ്യങ്ങളിലും പങ്കെടുപ്പിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്താനാണ്  തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം
ഇതോടെ പരസ്യം , സിനിമ, റിയാലിറ്റി ഷോകള്‍, ടെലിവിഷന്‍ സീരിയലുകള്‍ തുടങ്ങിയ വിനോദ മേഖലകളില്‍ കുട്ടികളെ പങ്കെടുപ്പിക്കണമെങ്കില്‍ തൊഴില്‍ മന്ത്രാലയത്തിന്റെ അനുമതി വേണ്ടി വരും.
ചൈല്‍ഡ് ലേബര്‍ നിയമ പ്രകാരമായിരിക്കും പുതിയ തീരുമാനം നടപ്പാക്കുക.

ടിവി ചാനലുകളില്‍ കുട്ടിളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള റിയാലിറ്റി ഷോകളുടെ എണ്ണം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത് എന്നാൽ ഈ  മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ എണ്ണത്തെക്കുറിച്ചോ അവരുടെ സമ്പാദ്യത്തെക്കുറിച്ചോ യാതൊരു വിധത്തിലുമുള്ള ഔദ്യോഗിക കണക്കുകളില്ല.
കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന സീരിയലുകള്‍ക്കും വിലക്കേര്‍പ്പെടുത്തും

അഭിപ്രായങ്ങളൊന്നുമില്ല