Video Of Day

Breaking News

പ്രതീക്ഷിക്കാത്തവര്‍ വേര്‍പിരിയുന്നു, എനിക്ക് വിവാഹം പേടിയാണ്: അര്‍ച്ചനാകവി

'ഇനിയുള്ള കാലം ചെലവഴിക്കേണ്ടത്‌ ഒട്ടും പരിചയമില്ലാത്ത ഒരാളുടെ കൂടെയാണല്ലോ എന്നോര്‍ക്കുമ്പോള്‍ മനസില്‍ വല്ലാത്തൊരു ടെന്‍ഷന്‍' അര്‍ച്ചനാകവി സംസാരിക്കുന്നത്‌ ജീവിതപങ്കാളിയെക്കുറിച്ചാണ്‌.

പപ്പയും മമ്മിയും ഉള്‍പ്പെടെ എന്റെ കുടുംബത്തിലെ എണ്‍പതുശതമാനം പേരും പ്രണയിച്ചാണ്‌ വിവാഹം കഴിച്ചത്‌.
അതുകൊണ്ടുതന്നെ പ്രണയത്തെ എതിര്‍ക്കാന്‍ അവര്‍ക്കാവില്ല. എന്നാല്‍ അത്തരമൊരു ലിങ്കിലേക്ക്‌ ഇതുവരെയും വീണിട്ടില്ല. സത്യം പറഞ്ഞാല്‍ ജീവിതപങ്കാളിയെക്കുറിച്ച്‌ ചിന്തിച്ചിട്ടുപോലുമില്ല. അതങ്ങനെ പെട്ടെന്നു കിട്ടുന്ന ഒന്നല്ലല്ലോ. ദൈവം നമ്മുടെ മുമ്പിലേക്ക്‌ എത്തിച്ചുതരുന്നതാണ്‌. വിവാഹത്തെക്കുറിച്ച്‌ പപ്പ എപ്പോഴും പറയാറുള്ള കാര്യമുണ്ട്‌.

''പ്രണയമായാലും അറേഞ്ച്‌ഡ് ആയാലും ജീവിക്കേണ്ടത്‌ നീയാണ്‌. നിന്നെ നന്നായി മനസിലാക്കുന്ന ആളായിരിക്കണം പങ്കാളി. കാരണം ഒന്നിച്ചുജീവിക്കുക എന്നത്‌ പുതിയ കാലത്ത്‌ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്‌.''

ഇപ്പോഴത്തെ വിവാഹമോചന വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴാണ്‌ ഏറ്റവും കൂടുതല്‍ ടെന്‍ഷനുണ്ടാവുന്നത്‌. പ്രതീക്ഷിക്കാത്ത ദമ്പതികളാണ്‌ വേര്‍പിരിയുന്നത്‌. ജീവിതത്തില്‍ നല്ല സുഹൃത്തുക്കളെയും മാതാപിതാക്കളെയുമാണ്‌ കിട്ടിയത്‌. അതുപോലൊരാളെ പങ്കാളിയായും കിട്ടുമായിരിക്കും. ഇനിയുള്ള കാലം ചെലവഴിക്കേണ്ടത്‌ ഒട്ടും പരിചയമില്ലാത്ത ഒരാളുടെ കൂടെയാണല്ലോ എന്നോര്‍ക്കുമ്പോള്‍ മനസില്‍ വല്ലാത്തൊരു ടെന്‍ഷന്‍.

കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല