പാചകവാതക വില പ്രതിമാസം 10 രൂപ കൂട്ടും
ന്യൂഡല്‍ഹി: റെയില്‍വേ നിരക്ക് വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ പാചകവാതക വിലയും കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. എല്‍.പി.ജി വിലയില്‍ പ്രതിമാസം 10 രൂപയുടെ വര്‍ദ്ധന വരുത്താനാണ് തീരുമാനം. അടുത്തമാസം അവതരിപ്പിക്കുന്ന പൊതുബഡ്ജറ്റില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവും.
വില വര്‍ദ്ധിപ്പിച്ച് സബ്‌സിഡി പൂര്‍ണമായും ഇല്ലാതാക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സബ്‌സിഡി ഇനത്തില്‍ 7000 കോടി രൂപയാണ് സര്‍ക്കാരിന് ഇതിലൂടെ ലാഭിക്കാനാവുക. ഇറാക്കിലെ യുദ്ധസമാനമായ സാഹചര്യം ആഗോള തലത്തില്‍ എണ്ണ വില കൂട്ടിയതാണ് കാരണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇപ്പോള്‍ സബ്‌സിഡി സിലിണ്ടറിന് 450 രൂപയോളമാണ് വില. ഈ വര്‍ഷത്തോടെ ഗ്യാസിന്റെ സബ്‌സിഡി തുക 1.40 ലക്ഷം കോടി കവിയുമെന്നാണ് കണക്ക്.
മുന്‍ യു.പി.എ സര്‍ക്കാര്‍ സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം 12ല്‍ നിന്ന് ഒന്പത് ആക്കിയെങ്കിലും ജനരോഷം കണക്കിലെടുത്ത് അത് പിന്‍വലിച്ചിരുന്നു. അത് ബി.ജെ.പി സര്‍ക്കാരും മാറ്റില്ല.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ