ബെന്നി പി നായരമ്പലത്തിന്റെ ഫേസ്ബുക്ക് വ്യാജന്‍ നിരവധി നടിമാരേയും വഞ്ചിച്ചു
ബെന്നിയുടെ അടുത്ത സുഹൃത്തായ മരട് സബ്-ഇന്‍സ്‌പെക്‌ടര്‍ വരെയുണ്ട് വ്യാജന്റെ ഫ്രണ്ട് ലിസ്‌റ്റില്‍. നടി സീമ ജി നായരാണ് ബെന്നിയെ ഫെയ്‌ക്ക് ഐഡിയെ കുറിച്ച് അറിയിച്ചത്. സീമയുടെ ഫേസ്‌ബുക്ക് സുഹൃത്തായ ഒരു സ്‌ത്രീ ബെന്നിയുടെ സ്വഭാവത്തെ കുറിച്ച് അന്വേഷിക്കുകയും ചാറ്റിനിടെ അദ്ദേഹം തന്നോട് അപമര്യാദയായി പെരുമാറിയെന്നും അറിയിക്കുകയായിരുന്നു.
സീമയില്‍ നിന്ന് വിവരമറിഞ്ഞതിനെ തുടര്‍ന്നാണ് ബെന്നി വ്യാജ ഐഡി പരിശോധിച്ചത്. ഇതേതുടര്‍ന്ന് ബെന്നി സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കുടുങ്ങിയതാവട്ടെ ബെന്നിയെ അടുത്തറിയാവുന്ന നാട്ടുകാരനും. ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ കൂടിയായ ആന്റണി കുര്യന്‍ എന്നയാളാണ് പോലീസ് പിടിയിലായിരിക്കുന്നത്. തന്റെ നാട്ടുകാരനായ ഇയാള്‍ക്ക് തന്റെ വ്യക്‌തിവിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയാമെന്ന് ബെന്നി പറയുന്നു. സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ മറ്റു പല പ്രശസ്‌ത വ്യക്‌തികളുടെ പേരിലും ഇയാള്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ