ഇനിയയുടെ വീട്ടിലെ മോഷണം: നടി സ്വാതിക്കും പങ്കുണ്ടെന്ന് വെളിപ്പെടുത്തല്‍
ഇനിയയുടെ വീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട് പിടിയിലായ മുഖ്യപ്രതിയുടെ മൊഴിയെ ചുറ്റിപ്പറ്റി പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടു. ഇനിയയുടെ ചേച്ചി സ്വാതിയ്ക്ക് മോഷണവിവരം അറിയാമായിരുന്നുവെന്ന മുഖ്യപ്രതി വലിയതുറ സ്വദേശി രാജന്റെ വെളിപ്പെടുത്തലാണ് പുതിയ വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്. എന്നാല്‍ സീരിയല്‍ നടി കൂടിയായ സ്വാതി അത് നിഷേധിക്കുകയാണ്.
നേരത്തേ തന്നെ വീട്ടുകാരുടെ പങ്കിനെക്കുറിച്ച് സംശയമുണ്ടായിരുന്ന പൊലീസിന് രാജന്റെ വെളിപ്പെടുത്തല്‍ ഒരു പിടിവള്ളിയായി. പക്ഷേ, മുകളില്‍ നിന്നുള്ള നിര്‍ദ്ദേശമനുസരിച്ച് രാജന്റെ മൊഴി കൊള്ളാനും വയ്യ, തള്ളാനും വയ്യ എന്ന അവസ്ഥയിലായി പൊലീസ്. ഏതായാലും സ്വാതിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാതെ കേസ് ഒതുക്കാനാണ് പൊലീസിന്റെ നീക്കമെന്ന് അറിയുന്നു. കേസ് കൂടുതലായി അന്വേഷിച്ച് കുഴപ്പത്തിലാക്കണ്ട എന്ന നിലപാടിലാണ് ഇനിയയുടെ വീട്ടുകാരും.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ