ബ്ലേഡ് മാഫിയ സഹായത്തോടെ സുരാജ് വെഞ്ഞാറമ്മൂട് ഭൂമി തട്ടിപ്പ് നടത്തി ?
കൊച്ചി: ദേശീയ പുരസ്‌ക്കാര ജേതാവ് സുരാജ് വെഞ്ഞാറമ്മൂടിനെതിരെ ഭൂമി തട്ടിപ്പ് പരാതി. സുരജിനെതിരെ അദ്ദേഹത്തിന്റെ മുന്‍ മാനേജര്‍ രാജേഷാണ് തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. ആലുവ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബ്ലേഡ് മാഫിയയുടെ സഹായത്തോടെ സുരാജ് തന്റെ വീടും സ്ഥലവും തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പരാതി.
സുരാജിനെതിരെ ആഭ്യന്തര മന്ത്രിക്കും പോലീസിനും പരാതി നല്‍കിയെങ്കിലും നടനെതിരെ നടപടി ഒന്നുമുണ്ടായിട്ടില്ലെന്നും രാജേഷ് പറയുന്നു. സുരാജിന്റെ കയ്യില്‍ നിന്ന് താന്‍ മൂന്ന് ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇതിന് ഈടായി നല്‍കിയ ആധാരം പണം മടക്കി നല്‍കിയിട്ടും സുരാജ് തിരികെ നല്‍കുന്നില്ലെന്നും സുരാജിന്റെ ശിങ്കിടിയായ സാബു ഖാന്‍ എന്നയാള്‍ക്ക് വീടും സ്ഥലവും രജിസ്റ്റര്‍ ചെയ്തു നല്‍കണമെന്നും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായാണ് രാജേഷ് പരാതി നല്‍കിയിരിക്കുന്നത്.
ഇതിനിടെ സാബുഖാന്‍ തന്റെ വീട്ടില്‍ അതിക്രമിച്ച് കയറി താമസം തുടങ്ങിയതായും രാജേഷ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സുരാജിന്റെയും സംഘത്തിന്റെയും ഭീഷണി ഭയന്ന് ഇപ്പോള്‍ തിരുവനന്തപുരത്ത് ബന്ധു വീട്ടിലാണ് താനും കുടുംബവും താമസിക്കുന്നതെന്നും രാജേഷ് പറഞ്ഞു. സുരാജിനെതിരായ പരാതി ഒതുക്കിതീര്‍ക്കാന്‍ ഒരു മന്ത്രിയുടെ ഗണ്‍മാന്‍ ഇടപെടുന്നതായും രാജേഷ് ആരോപിച്ചു. പോലീസില്‍ നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് രാജേഷ്.
കടപ്പാട്: ഐരിസ് മലയാളി

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ