Video Of Day

Breaking News

വിലക്കയറ്റം: 'മോഡിയുടെ അമ്മയെ തട്ടിക്കൊണ്ടു പോകുമെന്ന് ഫേസ്ബുക്കില്‍ ഭീഷണി

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമ്മയെകുറിച്ച്‌ ഫേസ്ബുക്കില്‍ വന്ന കമന്റിന്റെ പശ്ചാത്തലത്തില്‍ അവരുടെ സുരക്ഷ ശക്തമാക്കി. ഉത്തര്‍ പ്രദേശിലെ ഒരു യുവാവാണ് ഫേസ്ബുക്ക് പോസ്റിട്ടിരിക്കുന്നത്. ഞങ്ങള്‍ മോദിയുടെ അമ്മയെ തട്ടിക്കൊണ്ടു പോയാല്‍ അദ്ദേഹം ഞങ്ങള്‍ പറയുന്നത് എന്തും ചെയ്യും എന്നാണ് ഫേസ്ബുക്കിലിട്ട കമന്റ്. ഇത്തരം വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ മോദിയുടെ ബന്ധുക്കളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഗുജറാത്തിലെ ഉത്തരവാദിത്വപ്പെട്ടവരോട് മോദിയുടെ അമ്മയുടെ സുരക്ഷ കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗാന്ധിനഗറിലാണ് മോദിയുടെ മാതാവ് ഹീരാബന്‍ താമസിക്കുന്നത്. പോലീസും മറ്റ് ഉദ്യോഗസ്ഥരുടെ സുരക്ഷയുടെ ഭാഗമായി സ്ഥലത്തുണ്ട്. എന്തായാലും മോശം കമന്റുകളെ തുടര്‍ന്ന് ഫേസ്ബുക്കിലിട്ട കമന്റുകള്‍ അയാള്‍ നീക്കം ചെയ്തിട്ടുണ്ട്. ഫേസ്ബുക്കില്‍ വന്ന കമന്റിന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ സുരക്ഷ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

അഭിപ്രായങ്ങളൊന്നുമില്ല