Video Of Day

Breaking News

ഉമ്മന്‍ചാണ്ടി സിനിമയില്‍ പാട്ടുപാടും, എല്ലാവരും അത് ഏറ്റുപാടും, ഗോപീസുന്ദരിന്റെ സ്വപ്നം

ചുരുങ്ങിയ കാലംകൊണ്ട് സംഗീതാസ്വദാകര്‍ക്കിടയില്‍ ഇടം നേടിയ യുവസംഗീത സംവിധായകരില്‍ ഒരാളാണ് ഗോപീസുന്ദര്‍. തന്റെ സംഗീതത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്ന അദ്ദേഹം പാടുന്ന ഗായകരിലും വ്യത്യസ്തത സൂക്ഷിക്കാറുണ്ട്. മലയാള സിനിമയിലെ നടന്‍മാരെയും നടിമാരെയും വച്ച് പാട്ടുകളിലേറെയും പാടിച്ച അപൂര്‍വ്വം സംഗീതസംവിധായകരിലൊരാളുമാണ് ഗോപീസുന്ദര്‍.

ദുല്‍ഖര്‍, നസ്‌റിയ, ഭാമ, ശ്വേത, മേഘ്‌ന, ജയസൂര്യ തുടങ്ങിയവരെല്ലാം ഗോപിയുടെ സംഗീതത്തില്‍ പാടിയവരാണ്. ഇപ്പോഴിതാ കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കൊണ്ട് താന്‍ സംഗീതം ചെയ്ത ഒരു ഗാനം പാടിക്കണമെന്നാണ് ഗോപിയുടെ ആഗ്രഹം. ഉമ്മന്‍ ചാണ്ടിയുടെ ശബ്ദത്തില്‍ വ്യത്യസ്തതയുണ്ടെന്നു പറയുന്ന ഗോപി അദ്ദേഹത്തെക്കൊണ്ട് പാടിക്കുകയാണെങ്കില്‍ അത് സമൂഹത്തിന് നല്ല ഒരു ആശയം പകരുന്ന ഗാനമാകുമെന്നും പറയുന്നു.

എന്നാല്‍ ഇതുവരെയും തന്റെ ആഗ്രഹം ഗോപി മുഖ്യനെ അറിയിച്ചിട്ടില്ല. എപ്പോഴെങ്കിലും കാണാന്‍ അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും തന്റെ ആഗ്രഹം പങ്കുവെക്കുമെന്നും അദ്ദേഹം അനുവദിച്ചാല്‍ അദ്ദേഹത്തെക്കൊണ്ട് പാടിക്കുമെന്നും ഗോപി കൂട്ടിച്ചേര്‍ത്തു. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഗോപിസുന്ദര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കടപ്പാട്: ടിവിനൌ

അഭിപ്രായങ്ങളൊന്നുമില്ല