എന്റെ കൂതറയെ ഫേസ്ബുക്ക് കൂതറകള്‍ നശിപ്പിച്ചു: ശ്രീനാഥ് രാജേന്ദ്രന്‍
ചില മാധ്യമങ്ങള്‍ എന്റെ സിനിമ കൂതറെയെക്കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍ ബോധപൂര്‍വ്വമായ ഒരു രാഷ്ട്രീയം അതില്‍ ഒളിഞ്ഞിരിക്കുന്നതായി തോന്നാറുണ്ടെന്ന് ശ്രീനാഥ് രാജേന്ദ്രന്‍. സിനിമയുടെ ആദ്യ ഷോ കഴിഞ്ഞ് സോഷ്യല്‍ മീഡിയകളില്‍ വന്ന കമന്റുകള്‍ സിനിമയെ പ്രതികൂലമായി തന്നെ ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കൂതറ കൂതറയാണ് എന്നും മറ്റുമുള്ള കമന്റുകള്‍ സിനിമയെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ചില ശ്രമങ്ങളുടെ ഭാഗമാണ്. ആദ്യം അത് കേട്ടപ്പോള്‍ വിഷമം തോന്നി. സത്യാവസ്ഥ അറിയാന്‍ ഞാന്‍ തീയറ്ററില്‍ പോയി പ്രേക്ഷകരോടൊപ്പമിരുന്ന് സിനിമ കണ്ടു. പ്രേക്ഷകര്‍ സിനിമ കണ്ട് ആസ്വദിക്കുന്നതാണ് കണ്ടത്. അവര്‍ പൊട്ടിച്ചിരിക്കുന്നതും, സിനിമ കണ്ട് ഇറങ്ങിയ ശേഷം മറ്റുള്ളവരോട് വിളിച്ച് നന്നായിട്ടുണ്ടെന്ന് പറയുന്നതും കേട്ടപ്പോള്‍ സന്തോഷം തോന്നി.
പക്ഷെ പിന്നീട് സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ നടക്കുന്ന രാഷ്ട്രീയം കാണുമ്പോള്‍ ദേഷ്യവും വിഷമവും തോന്നി. അത് മാധ്യമങ്ങളും ഏറ്റു പിടിക്കുന്നതോടെ സിനിമ കൊള്ളില്ല എന്ന നിഗമനത്തിലേയ്ക്ക് ശരാശരി മലയാളി പ്രേക്ഷകരും വരുന്നു. കൂതറ ഇറങ്ങിയതോടെയാണ് ഒരു ശക്തമായ സിനിമാ രാഷ്ട്രീയം തന്നെ നിലവിലുണ്ടെന്ന് മനസ്സിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിനിമ ഏത് താരത്തിന്റെയായാലും അതിന്റെ പിന്നില്‍ ഒരുപാട് പേരുടെ പ്രവര്‍ത്തനമുണ്ട്. നമ്മള്‍ എഴുതിയ കഥ ഒരു താരത്തിലൂടെ പ്രേക്ഷകരിലെത്തുകയാണ് ചെയ്യുന്നത്. അവസാനം സിനിമ തന്നെയാണ് പ്രധാനം. ഒരു താരത്തെ ലക്ഷ്യം വെച്ച് ഫാന്‍സുകാരും മറ്റും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ബാധിക്കുന്നത് സിനിമയെയാണ്. ഒന്നര വര്‍ഷത്തെ പ്രയത്‌നമാണ് കൂതറയെന്ന സിനിമ. കടലിലൊക്കെ പോയി ബുദ്ധിമുട്ടിയെടുത്ത സീനുകളൊക്കെയുണ്ട്. സിനിമയ്‌ക്കെതിരെ വരുന്ന ആരോപണങ്ങള്‍ കാണുമ്പോള്‍ സ്വന്തം കുട്ടിയെ കണ്‍മുമ്പില്‍വച്ച് ബലാത്സംഗം ചെയ്യുന്നത് പോലെയാണ് തോന്നുന്നത്.
സോഷ്യല്‍മീഡിയായിലൂടെയുള്ള ആക്രമണം ഭീകരമാണ്. അതുപോലെയൊരു ആക്രമണത്തിന്റെ ഇരയാണ് ഗാങ്ങ്‌സ്റ്റര്‍ സിനിമ. ഗാങ്ങ്‌സ്റ്റര്‍ അത്ര മോശം സിനിമയൊന്നുമല്ല, പക്ഷെ സോഷ്യല്‍മീഡിയ ഒരുപരിധി വരെ അതിനെ പരാജയത്തിലേയ്ക്ക് തള്ളിവിട്ടു. സോഷ്യല്‍മീഡയയുടെ ആക്രമണം അതുപോലെ ഏറ്റുവാങ്ങിയ നടനാണ് പൃഥ്വിരാജ്. അതില്‍ നിന്ന് കരകയറാന്‍ രാജു ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. എത്രയെത്ര നല്ല സിനിമ ചെയ്തതിനു ശേഷമാണ് അവനു നേരെയുള്ള ആക്രമണം അവസാനിച്ചത്. പറയാതെ വിവാഹം കഴിക്കുന്നത് ഒരു തെറ്റല്ലല്ലോ???
കടപ്പാട്: മനോരമ

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ