Video Of Day

Breaking News

ഡാന്‍സില്‍ ശ്രീ കഴിവുള്ളവനാണ്, മറ്റു കാര്യങ്ങള്‍ ഞാന്‍ നോക്കാറില്ല: മാധുരി ദീക്ഷിത്

ഡാന്‍സില്‍ ശ്രീ കഴിവുള്ളവനാണ്, ശ്രീശാന്ത് മുമ്പ് എന്ത് ചെയ്തു എന്നത് ഞങ്ങള്‍ക്കൊരു പ്രശ്‌നമല്ലെന്നും ബോളിവുഡ് താരം മാധുരി ദീക്ഷിത്. 'ഝലക്ക് ദിഖ്‌ലാ ജാ' എന്ന റിയാലിറ്റി ഷോയിലെ ശ്രീശാന്തിന്റെ പ്രകടനത്തെ വിലയിരുത്തുകയായിരുന്നു മാധുരി.

ശ്രീ മറ്റുള്ളവരെ പോലെ ഒരു മത്സരാര്‍ത്ഥി തന്നെയാണ്. ഞങ്ങള്‍ ജഡ്ജസിന്, നൃത്തത്തിന്റെ അടിസ്ഥാനത്തില്‍ മത്സരാര്‍ത്ഥിയെ വിലയിരുത്തുക എന്നത് മാത്രമാണ്. അതല്ലാതെ മുമ്പ് അയാള്‍ എന്തു ചെയ്തു എന്നത് ഞങ്ങള്‍ക്കറിയേണ്ട കാര്യമില്ലെന്നും അവര്‍ പറഞ്ഞു.


അഭിപ്രായങ്ങളൊന്നുമില്ല