യുവാക്കളെ വീഴ്ത്തി വിവാഹത്തട്ടിപ്പ്: ശാലിനിയുടേത് വിചിത്രകഥ
നിരവധി വിവാഹ തട്ടിപ്പു കേസിലെ പ്രതി ശാലിനിയെ പൊലീസ് കോട്ടയത്ത് എത്തി?ച്ച് തെളി?വെടുപ്പ് തുടങ്ങി?. തമിഴ്‌നാട്ടിലെ പഴനിയില്‍നിന്നു ചിങ്ങവനം എസ്.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഇന്നലെ പിടികൂടിയത്. പ്രതിയുമായി രാത്രിയില്‍ കേരളത്തിലേയ്ക്കു തിരിച്ച സംഘം ഇന്നലെ രാത്രി? 11മണി?യോടെ വാകത്താനം പൊലീസ് സ്റ്റഷനി?ല്‍ എത്തി?. വാകത്താനത്ത് കസ്റ്റഡി?യി?ല്‍ സൂക്ഷി?ച്ചി?രി?ക്കുന്ന ശാലി?നി?യെ ഇന്ന് രാവി?ലെ 11 മണി?ക്ക് തെളി?വെടുപ്പി?ന് കൊണ്ടുപോകും. ഏറ്റവും ഒടുവില്‍ തട്ടിപ്പിനിരയായ വെള്ളൂത്തുരുത്തിയിലെ ഓട്ടോ െ്രെഡവര്‍ ശശീന്ദ്രന്‍ നായരുടെ വീട്ടിലാണ് ആദ്യം കൊണ്ടുപോകുന്നത്. എട്ടു മാസം മുമ്പ് കല്യാണം കഴിച്ച കാവാലം സ്വദേശി രാജേഷിന്റെ വീട്ടിലേക്കും കൊണ്ടുപോകും. സ്വര്‍ണ്ണം വാങ്ങിയ ചിങ്ങവനത്തെ ജുവലറിയിലും ഇന്നു കൊണ്ടുപോകും. പരാതി കിട്ടുന്നതനുസരിച്ച് മറ്റു ഭര്‍ത്താക്കന്‍മാരുടെ വീടുകളിലും കൊണ്ടുപോയി തെളിവെടുക്കും.
തട്ടി?പ്പ് കഴി?ഞ്ഞ് തീര്‍ത്ഥാടനത്തി?ന്
ശാലിനിയെ വിദഗ്ധമായിട്ടാണു പൊലീസ് പിന്തുടര്‍ന്നതും പഴനിയിലെ ലോഡ്ജില്‍നിന്നു പിടികൂടിയതും. കേസന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പൊലീസിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാനും വഴിതെറ്റിക്കാനും നീക്കങ്ങള്‍ നടന്നിരുന്നു. ശാലിനി കഴിഞ്ഞ ദിവസം പഴനിയില്‍ എത്തി തീര്‍ഥാടകര്‍ക്കൊപ്പം കൂടിയിരുന്നു. പൊലീസിന്റെ നിരീക്ഷണത്തില്‍നിന്നു രക്ഷപ്പെടാനാണ് പ്രതി ഈ മാര്‍ഗം സ്വീകരിച്ചത്. തീര്‍ഥാടക തിരക്കില്‍ പൊലീസ് തന്നെ കണ്ടുപിടിക്കില്ലെന്ന വിശ്വാസമാണു ശാലിനിയെ പഴനിയിലേയ്ക്കു നയിച്ചതെന്ന് അന്വേഷണസംഘം പറഞ്ഞു. പിടികൂടിയ സമയം മറ്റാരും ഇവരോടൊപ്പം ഉണ്ടായിരുന്നില്ല.
കുടുക്കി?യത് പൊലീസിന്റെ തന്ത്രപൂര്‍വ്വമായ ? നീക്കം
ചി?ങ്ങവനം എസ്.ഐയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ശാലിനിയുടെ ജന്മനാടായ കൊല്ലം ജില്ലയിലും സമീപ പ്രദേശങ്ങളിലും വ്യാപക പരിശോധന നടത്തിയി?രുന്നു. അന്വേഷണത്തിനിടെ പല തവണ പൊലീസിന്റെ കൈയ്യില്‍നിന്ന് ശാലിനി രക്ഷപ്പെട്ട സംഭവമുണ്ടായി. അതി?നാല്‍ അതീവ രഹസ്യമായി?ട്ടായി?രുന്നു നീക്കങ്ങള്‍.ചിങ്ങവനം എസ്.ഐ. എസ്. നിസാമിന്റെ നേതൃത്വത്തില്‍ അഞ്ചു വീതം പേരുള്ള രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടന്നത്. ഒരു സംഘം കൊല്ലം, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള തെക്കന്‍ മേഖലയിലും മറ്റൊരു സംഘം തൃശൂര്‍, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ചുമാണ് അന്വേഷണം നടത്തിയത്. ഇതിനിടെ പഴനിയില്‍ ശാലിനിയുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തി അന്വേഷണസംഘം ഇവരെ പിടികൂടുകയായിരുന്നു. ശാലിനി എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടം മുതല്‍അന്വേഷണം നടന്നത്. ശാലിനിയുമായി തട്ടിപ്പു ബന്ധമുള്ളവര്‍, ചില അഭിഭാഷകര്‍ എന്നിവരെ കേന്ദ്രീകരിച്ചു അന്വേഷണം നടന്നിരുന്നു. ചിങ്ങവനത്തു തട്ടിപ്പിനിരയായ ശശീന്ദ്രന്‍നായരും കഴിഞ്ഞ ദിവസം പൊലീസിനൊപ്പം ശാലിനിയെ അന്വേഷിച്ച് പോയിരുന്നു. ശാലിനിയുടെ ജന്മദേശമായ ചടയമംഗലത്തെ ആക്കല്‍ പ്രദേശത്താണ് ഇവര്‍ അന്വേഷണത്തിനു പോയത്.
ശാലിനി ഉപയോഗിച്ചുകൊണ്ടിരുന്ന ഫോണ്‍ ഇന്നലെ മുതല്‍ സ്വിച്ച് ഓഫായിരുന്നു. തിങ്കളാഴ്ച വരെ സ്വിച്ച് ഓണ്‍ ആയിരുന്ന മൊബൈല്‍ ഫോണാണ് ഇന്നലെ മുതല്‍ ഓഫായത്. അന്വേഷണസംഘത്തെ വഴിതിരിച്ചുവിടാന്‍ മൊബെല്‍ മറ്റാരോ ഉപയോഗിക്കുന്നതായി പോലീസിനു സംശയമുണ്ടായിരുന്നു. ഒരു കോള്‍ പോലും സ്വീകരിക്കുകയോ, വിളിക്കുകയോ ചെയ്യാതിരുന്നതിനാല്‍ കൃത്യമായ ലൊക്കേഷന്‍ കണ്ടുപിടിക്കാന്‍ പോലീസിനും കഴിഞ്ഞ ദിവസം കഴിയാതെ പോയിരുന്നു. അതിനെയെല്ലാം പൊലീസ് മറികടക്കുകയായിരുന്നു.
കടപ്പാട്: കേരളാകൌമുദി

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ