കിറ്റെക്സില്‍ ഗര്‍ഭപരിശോധന നിര്‍ബന്ധമാക്കിയത് സര്‍ക്കാര്‍ സഹായത്തോടെയുള്ള ജോലിയെന്ന പേരില്‍
ഝാര്‍ഖണ്ഡില്‍ നിന്നും യുവതികളെ കിറ്റക്‌സിലേക്ക് റിക്രൂട്ട് ചെയ്തത് സംബന്ധിച്ച് വലിയ വിവാദം ഉയരുന്നു. യുവതികളെ ഗര്‍ഭപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു എന്നതിന് പിന്നാലെ പരിശോധന കേരളത്തില്‍ നടത്തിയതായും മൊഴി ചിലര്‍ മൊഴി നല്‍കി. സര്‍ക്കാര്‍ സഹായത്തോടെയുള്ള ജോലിയാണ് യുവതികള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് യുവതികളോട് ഡോണ്‍ബോസ്‌കോ അധികൃതര്‍ പറഞ്ഞത്. ഇതിനാലാണ് ഗര്‍ഭപരിശോധന നിര്‍ബന്ധമാക്കിയതെന്നും അധികൃതര്‍ യുവതികളോട് പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്.
ഝാര്‍ഖണ്ഡില്‍ നിന്നും പാവപ്പെട്ട യുവതികളെ ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡോണ്‍ ബോസ്‌കോ ടെക്കിലെ ഡോക്ടര്‍മാര്‍ ഗര്‍ഭപരിശോധന നടത്തി പ്രമുഖ വ്യാപാരസ്ഥാപനമായ കിറ്റെക്‌സില്‍ എത്തിച്ചതായി നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു.
വനിതാകമ്മീഷന്‍ അന്വേഷണസംഘത്തിന് മുമ്പിലാണ് ഇത്തരത്തില്‍ മൊഴി നല്‍കിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 3200 യുവതികളെ 2011 ഒക്‌ടോബര്‍വരെ കേരളത്തിലെത്തിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന്റെ പിന്നാലെയാണ് യുവതികളെ ഗര്‍ഭപരിശോധനയ്ക്ക് കേരളത്തില്‍ എത്തിച്ചുവെന്ന റിപ്പോര്‍ട്ടും വന്നിരിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ