Video Of Day

Breaking News

ഈജിപ്ത് പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിനിടയില്‍ കൂട്ട ലൈംഗിക പീഡനം, വീഡിയോ

കെയ് റോ: ഈജിപ്തില്‍ പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിനിടയില്‍ നിരവധി സ്ത്രീകളെ കൂട്ട ലൈംഗിക പീഡനത്തിരയാക്കി. അബ്ദേല്‍ഫത്താഹ് അല്‍സിസി പ്രസിഡന്റായി സ്ഥാനമേറ്റതിന്റെ ആഘോഷങ്ങള്‍ പൊടിപൊടിക്കുന്നതിനിടയിലാണ് ലൈംഗിക പീഡനങ്ങള്‍ നടന്നത്. പതിനായിരങ്ങളാണ് ഇവിടെ തടിച്ചു കൂടിയിരുന്നത്. ചരിത്ര മുറങ്ങുന്ന തഹ് മീര്‍ സ്ക്വയറില്‍ നടന്ന കൂട്ട ലൈംഗിക പീഡനത്തിന്റെ വീഡിയോ ഇപ്പോള്‍ യൂട്യൂബില്‍ ദൃശ്യമാണ്.

കറുത്ത ഷര്‍ട്ട് ധരിച്ച വെളുത്ത വര്‍ഗക്കാരിയായ യുവതിയെ ജനങ്ങള്‍ക്കിടയില്‍ വെച്ച് നഗ്നയാക്കിയ ശേഷമാണ് അടുത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനത്തില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുന്നത്. ഇതിന്റെ നിരവധി വീഡിയോകള്‍ നെറ്റില്‍ ലഭ്യമാണ്. യുവതിയുടെ കറുത്ത ഷര്‍ട്ട് ആക്രമികള്‍ വലിച്ചുകീറുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ ഉണ്ട്. ഞായറാഴ്ച തഹ റീര്‍ സ്ക്വയറില്‍ നിന്നെടുത്തതാണ് വീഡിയോ.


അഭിപ്രായങ്ങളൊന്നുമില്ല