ഉത്തരേന്ത്യന്‍ ആള്‍ദൈവം സ്ത്രീകളുമായി കേരളത്തില്‍ വരുന്നതിന് പിന്നില്‍ ദുരൂഹത
ഉത്തരേന്ത്യയില്‍ അറിയപ്പെടുന്ന ‘ദേര സച്ചാ സൗദാ’ പ്രസ്ഥാനത്തിന്‍െറ തലവനും ആത്മീയാചാര്യനുമായ മഹാരാജ് സന്ത് ഗുര്‍മിത് റാം റഹീം സിങ് ഇന്‍സാന്‍ പരിവാരങ്ങളോടെ ഇടക്കിടെ കേരളത്തില്‍ എത്തുന്നതില്‍ ദുരൂഹത്. വന്‍ സുരക്ഷാസന്നാഹത്തോടെ എത്തിയ മഹാരാജ് വൈത്തിരിയിലെ ആഡംബര വില്ലയില്‍ താമസിക്കാറുണ്ട്.
അടുത്തിടെ വയനാട്ടില്‍ ട്രാവല്‍ ഏജന്‍സി മുഖേന 36 മുറികള്‍ നേരത്തേ ബുക് ചെയ്തിരുന്നു. ഒപ്പമുള്ളവരില്‍ പകുതിയോളം വനിതകളാണെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. പ്രതിരോധമന്ത്രിപോലെ ഉന്നതര്‍ക്ക് നല്‍കുന്ന ഇസെഡ് പ്ളസ് സുരക്ഷയാണ് കേരള പൊലീസ് നല്‍കുന്നത്. കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്നാണിത്.
ഇയാള്‍ എന്തിന് ഇവിടെയെത്തുന്നുവെന്നതു സംബന്ധിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു പോലും വിവരങ്ങളില്ല. സുരക്ഷയ്‌ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് വന്‍തുകയാണ് ചെലവഴിക്കുന്നത്. വാഗമണ്‍, വയനാട് തുടങ്ങിയ സ്‌ഥലങ്ങളിലാണ് ഗുര്‍മിത് സന്ദര്‍ശനം നടത്തുന്നത്. ഒരു മാസം മുമ്പ് വാഗമണിലെത്തി മടങ്ങിയ ഇദ്ദേഹം കഴിഞ്ഞ ദിവസം വീണ്ടും ഇവിടെയെത്തി ക്യാമ്പു ചെയ്യുകയാണ്. ഇത്തവണ മുപ്പത് റിസോര്‍ട്ടുകള്‍ മുഴുവന്‍ വാടകയ്‌ക്ക് എടുത്താണ് സംഘം തങ്ങുന്നത്. ഷൂട്ടിംഗിനായാണ് എത്തിയതെന്നു പറയുന്നുണ്ടെങ്കിലും ഇതിലും അവ്യക്‌തതയുണ്ട്. ഒരു മാസം മുന്‍പ് വാഗമണിലെത്തിയ റഹീംസിംഗ് പ്രാദേശിക തലത്തില്‍ ആളുകളെ വിളിച്ചു കൂട്ടി യോഗങ്ങള്‍ നടത്തിയിരുന്നു. വയനാട്ടിലും ഇയാള്‍ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തിരുന്നു. എന്നാല്‍ യോഗവിവരങ്ങളൊന്നും പുറത്തു വിടുന്നില്ല. താമസിക്കുന്ന റിസോര്‍ട്ടിനുള്ളിലേക്കു മറ്റാര്‍ക്കും പ്രവേശനവുമില്ല. സ്വാമിയുടെ സുരക്ഷാഭടന്‍മാരുടെ നിയന്ത്രണത്തിലാണു റിസോര്‍ട്ട്. ഇവിടെ എന്താണ് നടക്കുന്നതെന്നും വ്യക്‌തമല്ല.
വമ്പന്‍ സ്‌ഥലമിടപാടുകള്‍ ഉള്‍പ്പടെയുള്ളവ നടക്കുന്നതായി സംശയിക്കുന്നു. ഇസഡ് പ്ലസ് സുരക്ഷയായതിനാല്‍ റിസോര്‍ട്ടിനു പുറത്തിറങ്ങിയാല്‍ സ്വാമിയുടെ കാറിനു മുന്നിലും പിന്നിലും പോലീസ് ജീപ്പുകള്‍ അകമ്പടി സേവിക്കണം. പത്തോളം പോലീസുകാരെ ഇതിനു നിയോഗിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട മുതല്‍ വാഗമണ്‍ വരെയുള്ള സ്‌ഥലങ്ങളിലെ റിസോര്‍ട്ടുകള്‍ വാടകയ്‌ക്ക് എടുത്തിരിക്കുന്നതിനാല്‍ കോട്ടയം, ഇടുക്കി ജില്ലകളിലെ പോലീസുകാര്‍ക്കാണ് ഇതു തലവേദന സൃഷ്‌ടിച്ചിരിക്കുന്നത്. അകാലിദള്‍ ഭീഷണിയുള്ളതിനാലാണ് ഇയാള്‍ക്ക് ഇസഡ് പ്ലസ് സുരക്ഷയൊരുക്കിയിരിക്കുന്നതെന്നാണു പോലീസ്‌വാദം.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ