Video Of Day

Breaking News

പിതാവിനെ പറ്റി ഇതു വരെ പറഞ്ഞതെല്ലാം കള്ളം: നടി രസ്ന

തന്റെ പിതാവിനെക്കുറിച്ച് ഇതു വരെ പറഞ്ഞ കാര്യങ്ങള്‍ കള്ളമാണെന്ന് നടി രസ്‌ന. എല്ലാ അഭിമുഖങ്ങളിലും താന്‍ തന്റെ പിതാവ് വിദേശത്താണ് എന്നാണ് പറഞ്ഞിരുന്നത്, എന്നാല്‍ അത് തെറ്റാണ് അദ്ദേഹം ഞങ്ങളെ ഉപേക്ഷിച്ച് പോവുകയായിരുന്നു. ഇപ്പോള്‍ എനിക്ക് വലുത് ഉമ്മയുടെയും സഹോദരിമാരുടെയും ജീവിതമാണ്. ഇപ്പോള്‍ തന്റെ കുടുംബത്തിന് വേണ്ടിയാണ് ജീവിക്കുന്നത്. ഇപ്പോള്‍ സൂര്യ ടിവിയിലെ ഭാഗ്യലക്ഷ്മി എó സീരിയലിലും വധു എó സീരിയലിലുമാണ് രസ്‌ന അഭിനയിക്കുóത്.

''ഞാനൊരിക്കലും സീരിയലില്‍ എത്തുമെന്ന് കരുതിയിരുന്നേയില്ല. സീരിയലും സിനിമയുമൊക്കെ കാണുമ്പോ ഞാന്‍ കൊതിയോടെ നോക്കിയിരിക്കും, എനിക്കുമിങ്ങനെ അഭിനയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍. സ്‌കൂളില്‍ എന്തു പരിപാടിയുണ്ടെങ്കിലും കേറി പേര് കൊടുക്കും, നാടകം, ഡാന്‍സ് അങ്ങനെ എന്താണെങ്കിലും. ഇപ്പോ എവിടെച്ചെന്നാലും എല്ലാവര്‍ക്കുമറിയേണ്ടത് സീരിയലിനെക്കുറിച്ചാ'', രസ്‌നയുടെ വാക്കുകളില്‍ അഭിമാനം നിറയുന്നു.

ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് രസ്‌ന ആദ്യമായി ക്യാമറയ്ക്കു മുന്‍പിലെത്തുന്നത്. ''ബാലതാരമായിട്ടായിരുന്നു ഞാനാദ്യം അഭിനയിച്ചത്, 'കനവിലൊരു നൊമ്പരം' എന്ന ടെലിഫിലിമില്‍. ആ ടെലിഫിലിം കഴിഞ്ഞ് കുറച്ച് മ്യൂസിക്കല്‍ ആല്‍ബങ്ങളില്‍ അഭിനയിച്ചു. അപ്പോഴാണ് ബൈജുവേട്ടന്‍ സീരിയലിലേക്കു വിളിക്കുന്നത്. 'അമ്മയ്ക്കായ്' അതായിരുന്നു ആദ്യ സീരിയല്‍. മേനകചേച്ചിയും ശങ്കര്‍ സാറുമായിരുന്നു അതില്‍. ഞാനൊരു കോളേജ് സ്റ്റുഡന്റായിട്ടാണ് അഭിനയിച്ചത്'', രസ്‌ന പറയുന്നു.

''പിന്നീടാണ് പാരിജാതത്തില്‍ അഭിനയിക്കാനെത്തുന്നത്. ആദ്യമൊക്കെ ഭയങ്കര ടെന്‍ഷനായിരുന്നു. കാരണം, രണ്ടു കഥാപാത്രങ്ങളാണ്. അരുണ എന്ന സാരിമാത്രമുടുക്കുന്ന ഒരു പാവം പെണ്‍കുട്ടി, അടിപൊളി ജീന്‍സും ചുരിദാറുമൊക്കെയിട്ടു നടക്കുന്ന ബഹളക്കാരി സീമ. എനിക്ക് സാരിയുടുക്കാന്‍പോലുമറിയില്ലായിരുന്നു. പിന്നെ, എന്നേക്കാള്‍ മുതിര്‍ന്നവരാണ് സീമയും അരുണയും. അപ്പോ ശരിക്കും പേടിയുണ്ടായിരുന്നു. അഭിനയിച്ചു തുടങ്ങിയപ്പോഴും പ്രശ്‌നം തീര്‍ന്നിരുന്നില്ല'', ഇപ്പോഴതൊക്കെ ഓര്‍ക്കുമ്പോള്‍ ഒരു തമാശപോലെയാണ് രസ്‌നയ്ക്ക്.

''അന്നു പലരും പറഞ്ഞിരുന്നു, ഈ കഥാപാത്രങ്ങള്‍ക്കു വേണ്ട പക്വത രസ്‌നയുടെ മുഖത്തു വരുന്നില്ലെന്ന്. അതൊക്കെ കേട്ടപ്പോ സങ്കടം വന്നു. പിന്നെ മുഖത്ത് പക്വത വരുത്താനുള്ള ശ്രമമായി. അന്നൊക്കെ എല്ലാ സീരിയലുകളും സിനിമകളും കാണും. എന്നിട്ട്, നായികമാരുടെ മുഖത്തെ ഭാവമൊക്കെ നന്നായി ശ്രദ്ധിക്കും. പിന്നെ, ഞാന്‍ കണ്ണാടിക്കു മുന്‍പില്‍ ചെന്ന് റിഹേഴ്‌സല്‍ നടത്തും... കുറച്ച് എപ്പിസോഡ് കഴിഞ്ഞപ്പോഴേക്കും എല്ലാം ഓകെയായി. ഇപ്പോ എല്ലാരും പറയുന്നത്, രസ്‌ന ചെറിയ കുട്ടിയാണെന്നു തോന്നുകയേ ഇല്ലെന്നാ. മുഖത്ത് നല്ല പക്വതയാണത്രേ'', രസ്‌ന പൊട്ടിച്ചിരിച്ചു.

''ആളുകളെല്ലാം കരുതുന്നത് അരുണയും സീമയും വേറെ വേറെ ആളുകളാണെന്നാ. പിന്നെ, ഇന്റര്‍വ്യു ഒക്കെ കാണുമ്പോഴാ രണ്ടും ഞാന്‍തന്നെയാണെന്ന് അവരൊക്കെ അറിയുന്നെ. ഷോപ്പിംഗിനൊക്കെ ഞാന്‍ മക്കനയും ഇട്ടിട്ടാ പോവാറ്. ഈയടുത്ത് ഒരു ഷോപ്പില്‍ പോയപ്പോ ഒരു ചേച്ചി എന്റെ മക്കന പിടിച്ചുപൊക്കി. ഞാന്‍ പേടിച്ചുപോയി കേട്ടോ. പിന്നെയാ മനസിലായത് അവരെന്നെ തിരിച്ചറിഞ്ഞിട്ടാ മക്കന പിടിച്ചുപൊക്കിയതെന്ന്'' ഇത്തരം ഒരുപാടനുഭവങ്ങള്‍ രസ്‌നയ്ക്കുണ്ട്.

പാരിജാതത്തിലെ നായിക പ്ലസ്ടുക്കാരിയാണെന്ന് അറിയുമ്പോള്‍ ആരും അല്‍പമൊന്ന് അമ്പരക്കും. ''പാരിജാതത്തില്‍ ഞാന്‍ സാരിയൊക്കെ ഉടുത്തല്ലേ അഭിനയിക്കുന്നെ? അപ്പോ എല്ലാവരും വിചാരിച്ചത് ഞാന്‍ വലിയ ആളാണെന്നാ... രസ്‌ന എന്തിനാ പഠിക്കുന്നതെന്ന് ചോദിക്കുമ്പോഴാ അവരൊക്കെ ഞെട്ടുന്നത്'' രസ്‌ന ഓര്‍ത്തു ചിരിക്കുന്നു. കറസ്‌പോണ്‍ഡന്റായി പ്ലസ് ടുവിനു പഠിക്കുകയാണ് രസ്‌ന.

''പിന്നെ കണ്ടില്ലേ എന്റെയീ തടി. ഈ തടി കണ്ടാല്‍ ആരും വിശ്വസിക്കില്ല. എനിക്കേറ്റവുമിഷ്ടം ഐസ്‌ക്രീമും ചോക്ലേറ്റുമാണ്. പക്ഷേ, അതു കുറച്ചു കഴിക്കുമ്പോഴേക്കും ഞാന്‍ നന്നായി വണ്ണം വെക്കും. അതുകൊണ്ടിപ്പോള്‍ ഫുള്‍ ഡയറ്റിങ്ങിലാണ്. എന്നാലും ഇടയ്‌ക്കെന്റെ കണ്‍ട്രോള്‍ പോവും. പിന്നെയാ ഡയറ്റിങ്ങിന്റെ കാര്യം ഓര്‍ക്കുക. ഇപ്പോ കുറച്ച് തടി കുറഞ്ഞിട്ടില്ലേ? ഇല്ലേ ഉമ്മാ?'' അടുത്തിരിക്കുന്ന ഉമ്മ സാജിദയോടാണ് ചോദ്യം.

''ഉമ്മയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്. എല്ലാ കാര്യങ്ങളും ഉമ്മയോടാണ് പറയാറ്. പിന്നെ ലൊക്കേഷനിലൊക്കെ കൂട്ടു വരുന്നതും ഉമ്മയാണ്.

അഭിപ്രായങ്ങളൊന്നുമില്ല