Video Of Day

Breaking News

സോളാര്‍ സരിതയെ സൂപ്പര്‍ സ്റ്റാറുകള്‍ക്കും ഭയമാണ്

സോളാര്‍ തട്ടിപ്പ് വിവാദവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങുന്ന സോളാര്‍ സ്വപ്നങ്ങള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ മുന്‍ നിര താരങ്ങള്‍ തയ്യാറായില്ലെന്നു സംവിധായകന്‍. കഥ കേട്ടുകഴിഞ്ഞപ്പോള്‍ എല്ലാവരും ഒഴിഞ്ഞുമാറുകയായിരുന്നു എന്നും സംവിധായകന്‍ പറഞ്ഞു. അതേസമയം, സിനിമ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സരിത എസ് നായര്‍ ഭീഷണിപ്പെടുത്തിയതായി നിര്‍മ്മാതാവ് വെളിപ്പെടുത്തി. സരിത നിര്‍മ്മാതാവിന്റെ വീട്ടിലെത്തി ഭീഷണി മുഴക്കുകയായിരുന്നു.

കേസിലെ മറ്റൊരു പ്രതി ബിജുരാധാകൃഷ്ണന്‍ നേരത്തെ തന്നെ സിനിമ തടയണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. അതേസ സോളാര്‍ അഴിമതിയുമായോ അതില്‍ ഉള്‍പ്പെട്ടവരുമായോ ഒരു സാമ്യവുമില്ലെന്ന മുഖവുരയോടെയാണ് സിനിമ പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. തട്ടിപ്പിന്റെ രാഷ്ട്രീയമാണ് സിനിമയുടെ പ്രമേയമെന്ന് സംവിധായകന്‍ ജോയി ആന്റണി പറഞ്ഞു. മേഘനാ പട്ടേല്‍, ധവാന്‍, ദേവന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല