പരസ്യങ്ങളിലെ സ്‌ത്രീകളുടെ നഗ്നശരീരം കണ്ടാല്‍ പുരുഷന്മാരുടെ കണ്‍ട്രോള്‍ പോകുമെന്ന് മഹാരാഷ്ട്രമന്ത്രി
മുംബയ്: ഉത്തര്‍പ്രദേശിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബലാല്‍സംഗങ്ങള്‍ കൂടി വരുന്നതിന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി പുത്തന്‍ കാരണം കണ്ടെത്തി. പരസ്യചിത്രങ്ങളില്‍ സഭ്യമല്ലാത്ത രീതിയിലുള്ള സ്‌ത്രീകളുടെ ചിത്രങ്ങളാണ് ബലാത്സംഗം കൂടാന്‍ കാരണമെന്നാണ് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ആര്‍.ആര്‍.പാട്ടീലിന്റെ കണ്ടുപിടിത്തം. നിയമസഭാ സമ്മേളനത്തില്‍ ചര്‍ച്ചയ്‌ക്കിടെയായിരുന്നു മന്ത്രിയുടെ വിവാദ പരാമ!ര്‍ശം.
എല്ലാ വീടുകളിലും ഓരോ പൊലീസുകാരനെ നിയമിച്ചാല്‍ പോലും സ്‌ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ കുറയില്ലെന്നും അദ്ദേഹം പറഞ്ഞു. ധാര്‍മികത നഷ്ടമാവുന്നതിനാലാണ് രാജ്യത്ത് ബലാത്സംഗങ്ങള്‍ ഉണ്ടാവുന്നതെന്നും പാട്ടീല്‍ ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയില്‍ സ്‌ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് വനിതാ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കും. ഇവര്‍ക്കായി 500 പുതിയ വാഹനങ്ങളും വാങ്ങും. മാലപൊട്ടിക്കല്‍ പോലുള്ള സംഭവങ്ങള്‍ തടയുന്നതിന് 200 വനിതാ കമാന്‍ഡോകളെ നിയമിക്കും. ബലാത്സംഗത്തിന് ഇരയാവുന്നവര്‍ക്ക് കേസുകള്‍ വാദിക്കുന്നതിനായി അവര്‍ ആവശ്യപ്പെടുന്ന വക്കീലിനെ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ബലാത്സംഗങ്ങള്‍ നടക്കുന്നത് ഉത്തര്‍പ്രദേശില്‍ ആണെന്ന് അവകാശപ്പെട്ട മന്ത്രി,? മഹാരാഷ്ട്രയില്‍ മാനഭംഗത്തിന്റെ തോത് കുറവാണെന്നും പറഞ്ഞു. ബലാത്സംഗങ്ങളില്‍ 6.34 ശതമാനം സഹോദരനോ,? പിതാവോ മൂലമാണ് നടക്കുന്നത്. 6.65 ശതമാനം സ്‌ത്രീകള്‍ക്ക് അടുത്ത ബന്ധുക്കളില്‍ നിന്ന് പീഡനമേല്‍ക്കുന്നു. 40 ശതമാനം സ്‌ത്രീകള്‍ വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിക്കപ്പെടുന്നുവെന്നും കണക്കുകള്‍ അവതരിപ്പ് പാട്ടീല്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ