Video Of Day

Breaking News

ശാലിനിയുടെ മൊബൈലില്‍ വിളിച്ചപ്പോള്‍ താങ്കള്‍ ക്യൂവിലെന്നു ഭര്‍ത്താക്കന്‍മാര്‍ക്കു മറുപടി

മലപ്പുറം: വിവാഹത്തട്ടിപ്പുകാരി ശാലിനി പുതിയ ഇരയെത്തേടുമ്പോള്‍ മുന്‍ ഭര്‍ത്താക്കന്‍മാരെ കബളിപ്പിച്ചിരുന്നത്‌ വിവിധ കാരണങ്ങള്‍ പറഞ്ഞ്‌. ഇതിനിടെ ഭര്‍ത്താക്കന്‍മാര്‍ ഫോണില്‍ വിളിച്ചാല്‍പോലും കിട്ടില്ല.
8281954537, 9561837579 എന്നീ രണ്ടു മൊബൈല്‍ നമ്പറുകളിലാണു ശാലിനി ഇരകളുമായി ബന്ധപ്പെട്ടിരുന്നത്‌. ഭര്‍ത്താക്കന്‍മാര്‍ ഒരുഫോണില്‍ വിളിച്ചിട്ടു തിരക്കാണെങ്കില്‍ അടുത്ത നമ്പറില്‍ വിളിക്കുമ്പോള്‍ ചിലപ്പോള്‍ ഇതു സ്വിച്ച്‌ ഓഫുമായിരിക്കും. ആരോടാണ്‌ ഇത്രനേരം ഫോണില്‍ വിളിച്ചതെന്നു ആരാഞ്ഞാല്‍ സെന്റിമെന്റല്‍ ഡയലോഗ്‌ പറഞ്ഞാണു ശാലിനി ഭര്‍ത്താക്കന്‍മാരെ പറ്റിച്ചിരുന്നത്‌.
സ്വന്തംവീട്ടിലെ കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടാണു ഫോണ്‍വിളിക്കുന്നതെന്നാണു കൂടുതലായും പറഞ്ഞിരുന്നത്‌. കിടപ്പറയില്‍വച്ചുതന്നെ ഭര്‍ത്താക്കന്‍മാരെ പറഞ്ഞു കബളിപ്പിക്കാന്‍ കഴിഞ്ഞത്‌ ശാലിനിയുടെ അപാരകഴിവായി വഞ്ചിതരായ ഭര്‍ത്താക്കന്‍മാര്‍ സമ്മതിക്കുകയാണ്‌. മലപ്പുറം ജില്ലയിലെ എടവണ്ണ പുളിക്കലക്കണ്ടി മോഹന്‍ദാസിനെ പറഞ്ഞുപറ്റിച്ചതു പണക്കാരിയുടെ സങ്കടക്കഥകള്‍ നിരത്തിയാണ്‌. കോളജ്‌ അധ്യാപികയായ താന്‍ സാമ്പത്തികമായ ഉയര്‍ന്ന നിലയിലാണെന്നും കുടുംബത്തില്‍ നിന്നും സ്‌നേഹം കിട്ടുന്നില്ലെന്നും സ്‌നേഹിക്കാന്‍ അറിയാവുന്ന ഭര്‍ത്താവിനെ മാത്രമാണു തനിക്കാവശ്യമെന്നുംപറഞ്ഞാണു മോഹന്‍ദാസിനെ വീഴ്‌ത്തിയത്‌. ഇയാളും മറ്റുള്ളവരെ പോലെ തന്നെ പത്രപ്പരസ്യം നല്‍കിയാണു വധുവിനെ സ്വന്തമാക്കിയത്‌. ഒന്നരമാസം നീണ്ട ദാമ്പത്യത്തിനിടെ ആറു ദിവസം മാത്രമാണു ഇയാളോടൊപ്പം ശാലിനി താമസിച്ചത്‌. ഇതിനിടയിലുള്ള ദിവസങ്ങളില്‍ ശാലിനി സ്വന്തം നാട്ടില്‍പോകുകയാണെന്നു പറഞ്ഞാണു മുങ്ങിയത്‌. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന തന്നോടു വീട്ടുകാര്‍ക്കു താല്‍പര്യമില്ലെന്നും ഇതിനാല്‍ വീട്ടുകാര്‍ വിവാഹത്തിനു സമ്മതിക്കില്ലെന്നും പറഞ്ഞു ശാലിനി തനിച്ചാണു വിവാഹത്തിനു വന്നത്‌. പത്രപരസ്യം കണ്ടാണു ശാലിനി ബന്ധപ്പെട്ടത്‌. തമ്പാനൂര്‍ സ്‌റ്റേഷനിലെ എസ്‌.ഐയാണെന്നു പറഞ്ഞു ആദ്യമൊരു സ്‌ത്രീയാണു വിളിച്ചത്‌. തന്റെ ബന്ധത്തിലുള്ള ഒരുകുട്ടിയുണ്ടെന്നു പറയുകയും കാണാന്‍ തിരുവനന്തപുരത്തു വരാനും മോഹന്‍ദാസിനോട്‌ ആവശ്യപ്പെട്ടു. തുടര്‍ന്നു കഴിഞ്ഞ ജുലൈ 30-നു ഇയാള്‍ കുട്ടിയെ കാണാനായി തിരുവനന്തപുരത്തെത്തി. അവിടെ കാത്തുനിന്ന ശാലിനി ഇയാളുമായി സംസാരിക്കുകയായിരുന്നു. തന്റെ ബന്ധുക്കളെല്ലാം വിവാഹത്തിനു എതിരാണെന്നും ഇതിനാല്‍ അവരെ കാണേണ്ടെന്നും പറഞ്ഞു ശാലിനി ഏറെ അടുത്തു. മോഹന്‍ദാസ്‌ നാട്ടില്‍ തിരിച്ചെത്തിയതോടെ പിന്നീട്‌ ഫോണിലൂടെയായിരുന്നു ബന്ധം. ഫോണ്‍സംഭാഷണങ്ങളിലൂടെ ഇരുവരും കൂടുതല്‍ അടുത്തു. എന്നാല്‍ തന്റെ സങ്കല്‌പത്തിലുള്ള പെണ്‍കുട്ടിയല്ലെന്നു പറഞ്ഞ്‌ ഒഴിഞ്ഞുമാറിയെങ്കിലും ശാലിനിയുടെ വാക്‌ചാതുരിയില്‍ ഒടുവില്‍ മോഹന്‍ദാസ്‌ വീണു. പിന്നീട്‌ ശാലിനി 19-നു കോഴിക്കോട്‌ വരികയും മോഹന്‍ദാസിനെ കുറിച്ചു അന്വേഷിക്കുകയും ചെയ്‌തു. 26-നു ശാലിനി വീണ്ടും കോഴിക്കോടു വന്നു. ഇരുവരും ഒരുമിച്ചു കോഴിക്കോട്‌ റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ലോഡ്‌ജില്‍ ഒരുമിച്ചു താമസിക്കുകയും ചെയ്‌തു. തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസില്‍ കേസ്‌ കൊടുക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. 28-നു കോഴിക്കോട്‌ അഗ്രശാല ഗണപതി മാരിയമ്മന്‍കോവില്‍ ക്ഷേത്രത്തില്‍ വിവാഹിതരായി. വിവാഹ സമയത്തു രേഖകളൊന്നും തന്റെ കൈയിലില്ലെന്നു പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു. പണക്കാരിയായി ആദ്യം രംഗപ്രവേശം ചെയ്‌ത ശാലിനി സ്വത്തെല്ലാം ജേ്യഷ്‌ഠന്റെ കൈവശമാണെന്നും നാട്ടിലെ പ്രാരാബ്‌ദം തീര്‍ക്കാന്‍ പണംവേണമെന്നും ആവശ്യപ്പെട്ടു. ഇതിനായി മോഹന്‍ദാസിന്റെ ചേട്ടന്റെ ഭാര്യയുടെ പണയത്തിലിരുന്ന ആറുപവന്‍ സ്വര്‍ണം ശാലിനി 75000 രൂപ അടച്ച്‌ സ്വന്തമാക്കി. ഇതോടൊപ്പം മൂന്നുപവന്റെ താലിമാലയും സ്വന്തമാക്കി. പിന്നീട്‌ ബ്ലാങ്ക്‌ ചെക്കുമായി മുങ്ങുകയായിരുന്നു. പിന്നീട്‌ ചെക്കില്‍ 15 ലക്ഷം രൂപ എഴുതി ശാലിനി മറ്റൊരാള്‍ക്കു കൈമാറുകയും ഇതു കേസാവുകയും ചെയ്‌തു. പിന്നീടു ശാലിനിയുമായി ബന്ധപ്പെടുമ്പോഴെല്ലാം നമ്പര്‍ ബിസിയായിരുന്നു. മുഴുവന്‍ സമയം ഫോണില്‍ സംസാരിക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍ തങ്ങള്‍ക്കു തടിമില്ലുണ്ടെന്നും ഇതിന്റെ ബിസിനസ്‌ ആവശ്യങ്ങള്‍ക്കായാണു ഫോണ്‍ചെയ്ുന്നതെന്നയും അതുമല്ലെങ്കില്‍ ജ്യേഷ്‌ഠനോടു നമ്മുടെ വിവാഹക്കാര്യം ധരിപ്പിക്കുകയാണെന്നുമുള്ള മറുപടി ലഭിച്ചപ്പോഴോന്നും മോഹന്‍ദാസിനു സംശയം തോന്നിയില്ല. പിന്നീട്‌ തമ്പാനൂരിലേക്കു വരാന്‍ ശാലിനി ആവശ്യപ്പെടുകയും ചെയ്‌തു. എന്നാല്‍ അവിടെയെത്തിയപ്പോള്‍ ശാലിനിക്കു പകരം ചില ഗുണ്ടകള്‍ തന്നെ നിരീക്ഷിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെ ശാലിനിയിലുണ്ടായ സംശയങ്ങള്‍ ബലപ്പെട്ടുവെന്ന്‌ മോഹന്‍ദാസ്‌ പറഞ്ഞു. ഭയപ്പെട്ട ഇയാള്‍ പോലീസ്‌ സ്‌റ്റേഷന്റെ അടുത്ത നിലയുറപ്പിച്ചതോടെ ശാലിനി ഫോണ്‍വിളിച്ചു തിരുവനന്തപുരം ശ്രീകാര്യം സ്‌റ്റേഷനില്‍ എത്താന്‍ പറഞ്ഞു. സംശയം തോന്നിയെങ്കിലും ശാലിനിപറഞ്ഞ സ്‌ഥലത്തേക്കു പുറപ്പെട്ടു. പിന്നീട്‌ അവിടെയുള്ള ചില തൊഴിലാളികള്‍ക്കു ഫോട്ടോ കാണിച്ചുകൊടുത്തതോടെയാണു ഇവര്‍ ശാലിനിയുടെ തനിസ്വരൂപം വ്യക്‌തമാക്കിയത്‌. ഇതോടെ മോഹന്‍ദാസ്‌ നാട്ടിലേക്കു മടങ്ങി.

കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല