Video Of Day

Breaking News

ദിലീപ് തെറ്റുചെയ്തിട്ടില്ലെന്ന് മഞ്ജുവാര്യരുടെ മൊഴി

തന്റെ ഭര്‍ത്താവ് ദിലീപ് സേവന നികുതി വെട്ടിച്ച് തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് നടി മഞ്ജുവാര്യരുടെ മൊഴി. നികുതി വെട്ടിപ്പിനെ കുറിച്ചും കള്ളപ്പണ സ്രോതസ്സുകളെ കുറിച്ചുമാണ് മഞ്ജുവിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. എന്‍ഫോഴ്‌സ്‌മെന്റ് – സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നിലാണ് മഞ്ജുവാര്യര്‍ ദിലീപിന് പൊസിറ്റീവായി മഞ്ജു മൊഴി നല്‍കിയത്.

ദിലീപിന്റെ വീടും ഓഫീസും റെയ്ഡ് നടത്തി നിരവധി രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഇതിന്റെ പേരില്‍ രണ്ട് തവണയാണ് മഞ്ജുവാര്യരില്‍ നിന്നും മൊഴി രേഖപ്പെടുത്തിയിരുന്നത്. ദിലീപ് നിയമ വിരുദ്ധ പ്രവര്‍ത്തി നടത്തില്ലെന്നും അവിഹിത സമ്പാദ്യമില്ലെന്നുമാണ് മഞ്ജു മൊഴി നല്‍കിയത്.

സേവന നികുതി റെയ്ഡുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് സെന്‍ട്രല്‍ എക്സൈസ് ആന്‍ഡ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരായി നേരത്തെ വിശദീകരണം നല്‍കിയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല