Video Of Day

Breaking News

രണ്ടാമത്തെ കുട്ടിയുടെ പിതാവാരെന്ന് യുവനേതാവിനറിയാമെന്ന് സരിത

തിരുവനന്തപുരം: തന്റെ മകളുടെ പിതാവാരെന്ന് ഒരിക്കലും പറയില്ലെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍. അതാരെന്നുള്ള കാര്യം യുവനേതാവിന് അറിയാമെന്നും സരിത പറഞ്ഞു. മജിസ്‌ട്രേറ്റ് രാജുവിനെതിരെയുള്ള കോടതി നടപടിയെക്കുറിച്ച് പ്രതികരിക്കുന്നില്ല. മജിസ്‌ട്രേറ്റിന് ഇഷ്ടമുണ്ടെങ്കില്‍ മൊഴി രേഖപ്പെടുത്തിയാല്‍ മതി. ഇല്ലെങ്കില്‍ വേണ്ടെന്നും സരിത വ്യക്തമാക്കി.

തന്റെ പേരില്‍ സിനിമയെടുത്ത ആളെ ഭീഷണിപ്പെടുത്തിയെന്ന വാര്‍ത്ത തെറ്റാണ്. താന്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. മകന്‍ അഴിമതിക്കാരനായത് കൊണ്ടാണ് വി.എസ് അച്യുതാനന്ദന്‍ അരുന്‍കുമാറിനെ വി.സി സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്യാതിരുന്നത്. മകനേക്കാള്‍ അംഗീകാരം തനിക്ക് നല്‍കിയതില്‍ സന്തോഷമുണ്ടെന്നും സരിത പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല