Video Of Day

Breaking News

ബിജു രാധാകൃഷ്‌ണന്റെ ഹര്‍ജിയില്‍ 'സോളാര്‍ സ്വപ്‌ന'ത്തിന്‌ സ്‌റ്റേ

സംസ്‌ഥാനത്ത്‌ രാഷ്‌ട്രീയ കോളിളക്കം സൃഷ്‌ടിച്ച സോളാര്‍ തട്ടിപ്പ്‌ പ്രമേയമാക്കി നിര്‍മ്മിച്ച സിനിമയ്‌ക്ക് സ്‌റ്റേ. സോളാര്‍ തട്ടിപ്പു കേസ്‌ മുഖ്യപ്രതിയും സരിതയുടെ ഭര്‍ത്താവുമായ ബിജു രാധാകൃഷ്‌ണന്റെ ഹര്‍ജിയിലാണ്‌ ഉത്തരവ്‌.
'സോളാര്‍ സ്വപ്‌നം' എന്ന പേരില്‍ ജോയി ആന്റണി സംവിധാനം ചെയ്‌ത സിനിമയുടെ റിലീസ്‌ തടഞ്ഞുകൊണ്ടാണ്‌ തിരുവനന്തപുരം അഡീഷണല്‍ മുന്‍സിഫ്‌ കോടതി ഉത്തരവിട്ടിരിക്കുന്നത്‌. രാജു ജോസഫാണ്‌ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്‌. ഭുവനും ഹരിതയുമാണ്‌ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്‌. ദേവന്‍, കൃഷ്‌ണപ്രസാദ്‌, സീമ ജി.നായര്‍, ദേവിപ്രിയ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്‌.

അഭിപ്രായങ്ങളൊന്നുമില്ല