വിവാഹത്തിന് ശാലിനി അണിഞ്ഞതു മുക്കുപണ്ടം
വിവാഹത്തട്ടിപ്പുകാരി ശാലിനി മുന്‍ വിവാഹ സമയത്ത് അണിഞ്ഞതു മുക്കുപണ്ടം. ശാലിനിയുടെ കെണിയില്‍വീണ കാവാലം കുന്നുമ്മ പടിഞ്ഞാറ് ശാന്താഭവനില്‍ രതീഷിന്റെ വീട്ടിലെ തെളിവെടുപ്പിനടെയാണു തട്ടിപ്പു പുറത്തായത്. ഇന്നലെ ഉച്ചക്കു പന്ത്രണ്ടോടെ ചിങ്ങവനം പോലീസാണു ശാലിനിയെ തെളിവെടുപ്പിനെത്തിച്ചത്.
രതീഷിനെ വിവാഹം ചെയ്യുമ്പോള്‍ അണിഞ്ഞ മൂന്നു സ്വര്‍ണമാലകള്‍ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്നു. ശാലിനിയുടെ സാന്നിധ്യത്തില്‍ പൂട്ട് പൊളിച്ചു മാലകള്‍ പുറത്തെടുത്തു. ഇവ മുക്കുപണ്ടമാണെന്നു പരിശോധനയില്‍ തെളിഞ്ഞു. വിവിധയിടങ്ങളില്‍നിന്നു തട്ടിയെടുത്ത സ്വര്‍ണം രതീഷിന്റെ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നു പോലീസിനോടു പറഞ്ഞെങ്കിലും ചോദ്യം ചെയ്യലില്‍ ഇതു കളവാണെന്നു വ്യക്‌തമായി.
കുഴിമറ്റം സ്വദേശി ഓട്ടോഡ്രൈവറെ കബളിപ്പിച്ച വാര്‍ത്ത പത്രങ്ങളില്‍ വന്നപ്പോഴാണ് ശാലിനി തട്ടിപ്പുകാരിയാണെന്ന് രതീഷ് അറിയുന്നത്. ഓട്ടോ ്രെഡെവറെ വിവാഹം കഴിക്കുന്നതിനു മൂന്നുദിവസം മുമ്പ് ശാലിനി രതീഷിന്റെ കാവാലത്തെ വീട്ടിലെത്തിയിരുന്നു.
തുടര്‍ന്ന് ഒളിവില്‍ പോയ ശാലിനി രതീഷിനെ ഫോണില്‍ വിളിച്ച് വീട്ടിലിരിക്കുന്ന മാലകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. സൈബര്‍ സെല്ലിന്റെ സഹായത്താല്‍ ഫോണ്‍നമ്പര്‍ പിന്തുടര്‍ന്നാണ് അറസ്‌റ്റ് നടത്തിയത്. രതീഷിനും തട്ടിപ്പില്‍ ബന്ധമുണ്ടെന്നു സ്‌ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും േപാലീസ് കണക്കിലെടുത്തില്ല. ഡിസംബര്‍ 23-നാണു രതീഷ് ശാലിനിയെ വിവാഹം കഴിച്ചത്.
എറണാകുളത്തെ സ്വകാര്യ കമ്പനിയിയില്‍ ജീവനക്കാരനായ രതീഷ് നല്‍കിയ പത്രപ്പരസ്യം കണ്ട് ശാലിനിയുടെ അമ്മായിയെന്നു പറഞ്ഞ് ഒരു സ്‌ത്രീ ഫോണില്‍ വിളിച്ചു. ഇതിനുശേഷം ശാലിനിയെ നേരിട്ടു കണ്ടു.
അഭിഭാഷകയെന്നു പറഞ്ഞാണു വിവാഹാലോചന നടത്തിയത്. ബന്ധുക്കളില്ലാതെ ശാലിനി മാത്രമാണു വിവാഹത്തിനെത്തിയത്.
രതീഷിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ തൃക്കൊടിത്താനം നന്ദനാര്‍ ശിവകോവിലിലായിരുന്നു വിവാഹം. വിവാഹനാളില്‍ രതീഷ് അണിയിച്ച മൂന്നുപവന്റെ താലിമാല ശാലിനി കൈക്കലാക്കിയെങ്കിലും കണ്ടെത്തിയിട്ടില്ല.
കടപ്പാട് മംഗളം

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ