ദക്ഷിണാഫ്രിക്കന്‍ യുവാവ് സെല്‍ഫോണ്‍ വിഴുങ്ങി...!
ദക്ഷിണാഫ്രിക്കയിലെ ഒരാളുടെ വായില്‍ നിന്നും കുടുങ്ങിയ സെല്‍ഫോണ്‍ നീണ്ട നേരത്തെ പരിശ്രമത്തിന് ശേഷം മെഡിക്കല്‍ സംഘം പുറത്തെടുക്കുന്ന വീഡിയോ വലിയ ഹിറ്റാണ്. ദക്ഷിണാഫ്രിക്കയിലെ ക്‌ളെര്‍ക്ക്‌ഡോര്‍പ്പിലെ ഒരു ആശുപത്രിയില്‍ ഡോക്‌ടര്‍മാരുടെ സംഘം നടത്തിയ ശ്രമത്തിന്റെ ദൃശ്യങ്ങളാണ് ഓണ്‍ലൈനില്‍ എത്തിയത്. ബെഡ്‌ഡില്‍ ബോധം കെടുത്തിയ യുവാവ് കിടക്കുന്നതും ചിറ്റും നില്‍ക്കുന്ന ഡോക്‌ടര്‍മാരുടെ സംഘം ഫോണ്‍ വായില്‍ നിന്നും പുറത്തെടുക്കുന്നതും വീഡിയോയിലുണ്ട്. വായിലേക്ക് ഉപകരണങ്ങള്‍ കടത്തി നടത്തുന്ന ശ്രമങ്ങള്‍ക്കിടയില്‍ ഫോണ്‍ പുറത്തേക്ക് വരുന്നതും ശ്രമം വിജയിക്കുമ്പോള്‍ ഡോക്‌ടര്‍മാര്‍ സന്തോഷിക്കുന്ന ശബ്‌ദവുമെല്ലാം വീഡിയോയില്‍ വ്യക്‌തം. സംഭവം കഴിഞ്ഞതോടെ ചിലര്‍ തലതല്ലി ചിരിക്കുകയും ചെയ്യുന്നു. അതേസമയം സംഭവത്തിലെ ഇരയുടെ പേരോ മൊബൈല്‍ തൊണ്ടയില്‍ കുടുങ്ങിയതെങ്ങനെയെന്നോ വിശദീകരണമില്ല. ഓണ്‍ലൈനില്‍ നേരത്തേ തന്നെ അപ്‌ലോഡ് ചെയ്യപ്പെട്ട വീഡിയോ ആയിരുന്നെങ്കിലും ഇപ്പോഴാണ് അതിന് പ്രചാരം കിട്ടിയതെന്ന് മാത്രം. വായില്‍ സെല്‍ഫോണുമായി ഒരാള്‍ എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ കണ്ട ശേഷം സംഗതി വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം. പക്ഷേ ഒരു കാര്യം സത്യമാണ്. സംഭവത്തിന് സാക്ഷ്യം വഹിച്ചെന്ന് അവകാശപ്പെടുന്ന എഡ്വിന്‍ ഷിംഗോ എന്നയാള്‍ 2012 മെയില്‍ ചിത്രീകരിച്ചതാണ് ദൃശ്യം. രംഗം മറ്റുള്ളവര്‍ സ്വന്തം മൊബൈലില്‍ പിടിക്കുന്നതും വീഡിയോയില്‍ കാണാം.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ