ഇംഗ്ലണ്ടിലെ പൌണ്ട് കറന്‍സിയില്‍ മലയാളി എന്‍ജിനിയര്‍
ലണ്ടന്‍: ഇംഗ്ലണ്ടിലെ പൌണ്ട് കറന്‍സിയില്‍ മലയാളി എന്‍ജിനിയര്‍. ഇംഗ്ലണ്ടിലെ ടോറ്റ് നസ് നഗരത്തില്‍ വിവിധമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ ചിത്രങ്ങള്‍ ഇവിടെ കറന്‍സിയില്‍ ഉള്‍പ്പെടുത്താറുണ്ട്. ഈയിടെ പുറത്തിറങ്ങിയ 21 പൌണ്ട് കറന്‍സിയിലാണ് വടകര സ്വദേശി സുമതിയുടെയും വെഞ്ഞാറമൂട് ശ്രി ഗോകുലം മെഡിക്കല്‍ കോളേജ് കാന്റീന്‍ ഉടമയും വര്‍ക്കല സ്വദേശിയുമായ സുധാകരന്റേയും മകള്‍ സൂര്യാദിനേഷിന്റെ ചിത്രമുള്ളത്. 10 വര്‍ഷമായി ഇംഗ്ലണ്ടിലെ ടോറ്റ് നസ് നഗരത്തിലെ വെയില്‍ പോര്‍ട്ട് ലിമിറ്റഡ് എന്ന കമ്പനിയിലെ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ സൂര്യദിനേഷ് സോഫ്റ്റ് വെയര്‍ രംഗത്ത് നല്‍കിയ മികച്ച സേവനം കണക്കിലെടുത്താണ് കറന്‍സിയില്‍ ഫോട്ടോ ചേര്‍ത്തത്.
ഒരു വര്‍ഷം മുന്‍പ് കമ്പനിയുടെ മാഗസിനില്‍ സൂര്യയുടെ ഫോട്ടോയും വിവരങ്ങളും ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് കമ്പനി അധികൃതരുമായും സൂര്യയുമായും ബന്ധപ്പെട്ട് സമ്മതം വാങ്ങിയ ശേഷമാണ് കറന്‍സിയില്‍ ഉള്‍പ്പെടുത്തിയതെന്ന് സൂര്യ ദിനേഷ് പറഞ്ഞു. ഇംഗ്ലണ്ടിലെ പെയിംഗ്ടണ്‍ നഗരത്തില്‍ ഇന്ത്യന്‍ റസ്റ്ററന്റ് നടത്തുന്ന ഭര്‍ത്താവ് ദിനേഷിനൊപ്പമാണ് സൂര്യ താമസിക്കുന്നത്. 1,5,10,21 പൌണ്ടുകളുടെ കറന്‍സി നോട്ടുകളാണ് ടോറ്റ്നസ് നഗരത്തില്‍ ഇറക്കിയിട്ടുള്ളത്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ